ജിദ്ദ: (gcc.truevisionnews.com) ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ ലംഘിച്ചതിന് സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി (എസ്എഐപി) 7900ൽ അധികം വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുകയും ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് 22,900ൽ അധികം ഉള്ളടക്കങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.
വെബ്സൈറ്റുകൾ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് പരിശോധനയെ തുടർന്നാണ് ഈ നടപടികൾ സ്വീകരിച്ചത്.
സമൂഹമാധ്യമം (@saipksa), ഇമെയിൽ ([email protected]), ഉപഭോക്തൃ സേവന നമ്പർ (920021421) എന്നിവയിലെ അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകളുമായി ആശയവിനിമയം നടത്തി ബൗദ്ധിക സ്വത്തവകാശം പാലിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ പൗരന്മാരോടും താമസക്കാരോടും അതോറിറ്റി ആഹ്വാനം ചെയ്തു.
#Intellectual #property #rights #websites #blocked #SaudiArabia