അൽ ഖോബാർ: (gcc.truevisionnews.com) മൂന്നു പതിറ്റാണ്ടിലേറെക്കാലം അൽ ഖോബാറില്‍ (അഖ്‌റബിയ്യ) പ്രവാസിയായി സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ മജീദ് വേങ്ങാട്ട് (62) അന്തരിച്ചു.
കെ.എം.സി.സി സൗദി നാഷനൽ വർക്കിങ് പ്രസിഡൻറ് അഷ്‌റഫ് വേങ്ങാട്ടിെൻറ പിതൃസഹോദര പുത്രനാണ്.സൗദി കേബിള്‍ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍പോയ ശേഷം ഒരു മാസം മുമ്പ് സന്ദര്‍ശക വിസയില്‍ അൽ ഖോബാറിലുള്ള മകെൻറ അടുത്ത് എത്തിയതായിരുന്നു.
ബുധനാഴ്ച്ച രാത്രി ഇശാഅ് നമസ്‌ക്കാരത്തിന് പള്ളിയിലേക്ക് പോകാന്‍ അംഗശുദ്ധി വരുത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയും ഉടൻ അല്‍മാന ആശുപത്രിയിലേക്ക് എത്തിക്കുമായിരുന്നു. അവിടെ വെച്ച് മരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ഖോബാര്‍ തുഖ്ബ മഖ്ബറയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഭാര്യ: ഫാത്തിമ. മക്കൾ: ഫൈറോസ്, തഫ്‌സീല.
#Kozhikode #native #who #arrived #visit #visa #passes #away #AlKhobar