റിയാദിൽ വാഹനം ഇടിച്ച്​ സൈക്കിൾ യാത്രികനായ മലയാളി മരിച്ചു

റിയാദിൽ വാഹനം ഇടിച്ച്​ സൈക്കിൾ യാത്രികനായ മലയാളി മരിച്ചു
Mar 9, 2025 08:13 PM | By VIPIN P V

റിയാദ്​: (gcc.truevisionnews.com) ജോലികഴിഞ്ഞ്​ താമസസ്ഥലത്തേക്ക്​ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പിന്നിൽനിന്നെത്തിയ വാഹനമിടിച്ച്​ ഗുരുതപരിക്കേറ്റ മലയാളി മരിച്ചു. റിയാദ്​ വാദി ലബനിൽ എക്​സിറ്റ്​ 33ലെ നജ്​റാൻ സ്​ട്രീറ്റിലുണ്ടായ അപകടത്തിൽ തിരുവനന്തപുരം കണിയാപുരം സ്വദേശി മെക്​ മൻസിലിൽ സുധീർ (48) ആണ്​ മരിച്ചത്​.

ഈ മാസം ആറിന്​ പുലർച്ചെ ഒന്നരക്കും 2.15-നും ഇടയിലാണ്​ സംഭവം. ഡി.എച്ച്​.എൽ കമ്പനിയുടെ വാദി ലബൻ ബ്രാഞ്ചിൽ സൂപ്പർ വൈസറായ സുധീർ ജോലി കഴിഞ്ഞ്​ സമീപത്തുള്ള താമസസ്ഥലത്തേക്ക്​ സൈക്കിളിൽ പോകുമ്പോൾ പിന്നിൽനിന്നെത്തിയ വാഹനം ഇടിച്ചാണ്​ അപകടമുണ്ടായത്​.

ഇടിച്ച വാഹനം നിർത്താതെ പോയി. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. ഗുരുതര പരിക്കേറ്റ സുധീറിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെയോടെ മരണം സംഭവിച്ചു.

മൃതദേഹം കിങ്​ ഖാലിദ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിൽ അയക്കുന്നതിനുള്ള നടപടികൾ കമ്പനി ആരംഭിച്ചുണ്ട്​. രണ്ടുവർഷമായി ഡി.എച്ച്​.എൽ കമ്പനിയിൽ ജോലി ചെയ്യുന്നു.

നാട്ടിൽനിന്ന്​ അവധി കഴിഞ്ഞ്​ തിരിച്ചെത്തിയിട്ട്​ മൂന്നുമാസമേ ആയുള്ളൂ. ഭാര്യയും രണ്ട്​ കുട്ടികളും. ഇബ്രാഹിം കുഞ്ഞ്​, സുലൈഖ ബീവി ദമ്പതികളാണ്​ മാതാപിതാക്കൾ.

#Malayali #cyclist #dies #hit #vehicle #Riyadh

Next TV

Related Stories
കുവൈത്തിൽ സ്പോർട്സ് ക്ലബ്ബിൽ തീപിടിത്തം

Mar 12, 2025 02:41 PM

കുവൈത്തിൽ സ്പോർട്സ് ക്ലബ്ബിൽ തീപിടിത്തം

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല​ന്ന് ഫ​യ​ർ​ഫോ​ഴ്സ്...

Read More >>
ദീർഘകാല ഖത്തർ പ്രവാസി നാട്ടിൽ അന്തരിച്ചു

Mar 12, 2025 02:39 PM

ദീർഘകാല ഖത്തർ പ്രവാസി നാട്ടിൽ അന്തരിച്ചു

അറബിക്, ഇം​ഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. മൊയ്തീൻകുഞ്ഞ് മുസ്ലിയാർ - ഖദീജ എന്നിവരുടെ മകനാണ്....

Read More >>
'ബ്ലഡ്‌ മൂണ്‍' യുഎഇയിൽ ദൃശ്യമാകില്ലെന്ന് ദുബൈ അസ്ട്രോണമി ​ഗ്രൂപ്പ്

Mar 12, 2025 02:34 PM

'ബ്ലഡ്‌ മൂണ്‍' യുഎഇയിൽ ദൃശ്യമാകില്ലെന്ന് ദുബൈ അസ്ട്രോണമി ​ഗ്രൂപ്പ്

2022 നവംബറിന് ശേഷമുള്ള ആദ്യ ബ്ലഡ്‌ മൂണാണ് വരാനിരിക്കുന്ന...

Read More >>
ഹൃദയാഘാതം; മലയാളി ബഹ്റൈനിൽ അന്തരിച്ചു

Mar 12, 2025 10:52 AM

ഹൃദയാഘാതം; മലയാളി ബഹ്റൈനിൽ അന്തരിച്ചു

ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ...

Read More >>
മദ്യപിച്ച് പൊലീസിന് നേരെ അസഭ്യവും ആക്രമണവും; യുവതിക്ക് ആറ് മാസം തടവും വൻ പിഴയും

Mar 11, 2025 09:04 PM

മദ്യപിച്ച് പൊലീസിന് നേരെ അസഭ്യവും ആക്രമണവും; യുവതിക്ക് ആറ് മാസം തടവും വൻ പിഴയും

യുവതി കലാപമുണ്ടാക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിന് ശേഷം സ്ത്രീയെ അറസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കി ദുബായ് പബ്ലിക്...

Read More >>
ആഘോഷത്തിമിർപ്പിൽ പ്രവാസികൾ, സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 8 ദിവസം വരെ അവധി?

Mar 11, 2025 08:59 PM

ആഘോഷത്തിമിർപ്പിൽ പ്രവാസികൾ, സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 8 ദിവസം വരെ അവധി?

അങ്ങനെയെങ്കിൽ മൊത്തം 8 ദിവസം ഈദ് അവധി ലഭിക്കാനാണ്...

Read More >>
Top Stories










News Roundup