റിയാദ്: (gcc.truevisionnews.com) ബത്ത ബോർഡർ ക്രോസിങ് തുറമുഖത്ത് സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി 1,364,706 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. എയർ കണ്ടീഷണറുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് അധികൃതർ പരാജയപ്പെടുത്തിയത്
സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിൽ ലഹരിക്കടത്ത് ശ്രമങ്ങൾ തടയുന്നതിനായി രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്ന് അതോറിറ്റി അറിയിച്ചു.
#Massive #drugbust #SaudiArabia #million #Captagonpills #seized