ദുബായ്: (gcc.truevisionnews.com) വിശ്വാസികൾക്ക് സന്തോഷവും ആശ്വാസവും പകർന്ന് ഈ വർഷത്തെ റമസാൻ വന്നെത്തിയിരിക്കുകയാണ്.
യുഎഇയിലെങ്ങുമുള്ള മുസ്ലിങ്ങൾ ഒരു മാസത്തെ ഭക്തിയുടെയും ആത്മവിചിന്തനത്തിന്റെയും ഒരുക്കത്തിലാണ്. റമസാനിൽ ദൈനംദിനചര്യകൾ മാറും - ജോലിയും സ്കൂൾ സമയവും പുനഃക്രമീകരിക്കും. പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുന്നത് കൂടാതെ, രാജ്യത്തുടനീളമുള്ള പള്ളികളിൽ തറാവീഹ് ( പ്രത്യേക രാത്രി പ്രാർഥന) നടത്തും.
മാസത്തിലെ അവസാന പത്ത് ദിവസങ്ങളിൽ ഖിയാമുൽ ലൈൽ പ്രാർഥനകളാൽ രാത്രികൾ മുഴുവൻ സജീവമാ്കും.
#UAE #ready #welcome #holy #month