മസ്‌കത്ത് : (gcc.truevisionnews.com) മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ തൊഴിലാളികളുടെ താമസ സ്ഥലത്തു തീപിടിത്തം.
സംഭവത്തിൽ നാല് ഏഷ്യക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഇന്ന് രാവിലെ അറിയിച്ചു.
അസ്ഥിര വസ്തുക്കളാലാണ് തൊഴിലാളികൾ വീട് നിർമിച്ചിരുന്നതെന്നും സിഡിഎഎ വ്യക്തമാക്കി.
സംഭവത്തിൽ മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന സേന രക്ഷാപ്രവർത്തനം നടത്തിയതായും അറിയിച്ചു.
#Fire #breaks #out #workers' #accommodation #Muscat #Four #expatriates #seriously #injured