റിയാദ്: (gcc.truevisionnews.com) പുതുവർഷത്തിൽ ഇന്ധവില വർധിപ്പിച്ച് സൗദി അരാംകോ. ഡീസലിനാണ് വില വർധന. പെട്രോൾ വിലയിൽ മാറ്റമില്ല.
ഡീസൽ ഒരു ലിറ്ററിന് 51 ഹലാലയാണ് വർധിപ്പിച്ചത്. നിലവിലെ 1.15 റിയാൽ 1.66 റിയാലായാണ് ഉയർത്തിയത്. ഇന്ന് (ജനുവരി ഒന്ന്) മുതൽ പ്രാബല്യത്തിൽ.
എന്നാൽ പെട്രോൾ വില കഴിഞ്ഞ വർഷത്തേത് തന്നെ തുടരും. പെട്രോൾ 91ന് 2.18 റിയാലും 95ന് 2.33 റിയാലുമാണ് വില.
വാർഷികാവലോകനത്തിെൻറ അടിസ്ഥാനത്തിലാണ് ഡീസൽ വില വർധിപ്പിക്കാനും പെട്രോൾ വില അതേനിലയിൽ തുടരാനും തീരുമാനിച്ചതെന്ന് സൗദി അരാംകോ വൃത്തങ്ങൾ അറിയിച്ചു
#Diesel #price #hiked #Saudi #Arabia #New #Year