Dec 3, 2024 07:16 PM

അബുദാബി: (gcc.truevisionnews.com) കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുന്നു. എല്ലാ ദിവസവും സര്‍വീസുകള്‍ ഉണ്ടാകും.

ഈ മാസം 20 മുതലാണ് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുക. രാത്രി 9.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.30ന് അബുദാബിയില്‍ എത്തും.

അവിടെ നിന്നും പുലര്‍ച്ചെ 1.30ന് തിരികെ പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.45ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തും.

ഈ സര്‍വീസ് ജനുവരി 15 വരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍വീസ് നീട്ടിയേക്കും.

നിലവില്‍ ദമ്മാം, ജിദ്ദ, ദുബൈ എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡി എയര്‍ലൈന്‍സ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.

#Goodnews #travelers #Indigo #start #new #service #Kozhikode #AbuDhabi

Next TV

Top Stories










News Roundup






Entertainment News