#death | ഖത്തറില്‍ ചികിത്സയിലായിരിക്കെ പ്രവാസി മലയാളി മരിച്ചു

#death | ഖത്തറില്‍ ചികിത്സയിലായിരിക്കെ പ്രവാസി മലയാളി മരിച്ചു
Nov 18, 2024 03:18 PM | By VIPIN P V

ദോഹ: (gcc.truevisionnews.com) ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു. തൃശ്ശൂര്‍ വെള്ളാങ്ങല്ലൂര്‍ നമ്പിളി വീട്ടില്‍ രാധാകൃഷ്ണന്‍ (67) ആണ് മരിച്ചത്.

ചെക്ക് കേസില്‍പ്പെട്ട് 14 വര്‍ഷത്തോളമായി ഖത്തറില്‍ തന്നെ കഴിയുകയായിരുന്നു. ജയിലില്‍ കഴിയവെ 2024 ജനുവരിയിലാണ് അദ്ദേഹത്തിന് അസുഖം ബാധിച്ചത്.

തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്.

ഖത്തറില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ബിസിനസ് നടത്തി വരികയായിരുന്നു രാധാകൃഷ്ണന്‍. വലിയ തുകയുടെ ബാധ്യതയുള്ളതിനാല്‍ കേസ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇതോടെ നാട്ടിലേക്ക് മടങ്ങാനോ, കേസില്‍ നിന്ന് മോചിതനാവാനോ കഴിയാതെ ഇവിടെ തന്നെ തുടരുകയായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഭാര്യയും മകളും ഖത്തറിലെത്തിയിരുന്നു.

ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ലിജി, രാധാകൃഷ്ണന്‍, മകള്‍: ഡോ. ശിഖ.

#Expatriate #Malayali #died #undergoing #treatment #Qatar

Next TV

Related Stories
ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

Feb 2, 2025 01:52 PM

ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

മുഹൈസിന വാസൽ വില്ലേജിലെ കെട്ടിടത്തിൽ നിന്നാണ് ഇന്നലെ വൈകുന്നേരം വീണു...

Read More >>
കണ്ണൂർ സ്വദേശിയായ ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു

Feb 2, 2025 12:10 PM

കണ്ണൂർ സ്വദേശിയായ ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു

ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ ഇദ്ദേഹം ഹൃദയാഘാതം സംഭവിച്ച് ഒരാഴ്ചയായി ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ...

Read More >>
അബ്ദുൽ റഹീമിന്റെ മോചനം വൈകും; ഏഴാം തവണയും കേസ് മാറ്റിവെച്ചു

Feb 2, 2025 11:48 AM

അബ്ദുൽ റഹീമിന്റെ മോചനം വൈകും; ഏഴാം തവണയും കേസ് മാറ്റിവെച്ചു

മോചന ഹർജി പരി​ഗണിക്കുന്നതാണ് റിയാദ് കോടതി മാറ്റിവെച്ചത്. കേസ് പരി​ഗണിക്കുന്നത് ഏഴാം തവണയാണ് കോടതി...

Read More >>
സ്വർണവില കുതിക്കുന്നു; ഇത് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്ക്

Feb 2, 2025 10:42 AM

സ്വർണവില കുതിക്കുന്നു; ഇത് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്ക്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്തു നിലപാടാകും സ്വീകരിക്കുക എന്നതിലെ ആശയക്കുഴപ്പവും നിർമിത ബുദ്ധിയിൽ അമേരിക്കൻ – ചൈനീസ് കമ്പനികൾ നടത്തുന്ന...

Read More >>
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

Feb 2, 2025 08:43 AM

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റഹീമിൻ്റെ...

Read More >>
Top Stories










News Roundup