#death | കടയിൽ നിന്നും വരുമ്പോൾ വാഹനാപകടം, മരിച്ച മലയാളിയുടെ മൃതദേഹം സൗദിയിൽ ഖബറടക്കി

#death |   കടയിൽ നിന്നും വരുമ്പോൾ വാഹനാപകടം,  മരിച്ച മലയാളിയുടെ മൃതദേഹം സൗദിയിൽ ഖബറടക്കി
Nov 10, 2024 12:20 PM | By Susmitha Surendran

റിയാദ്:(gcc.truevisionnews.com) അമിത വേഗതയിൽ പിറകിലേക്ക് എടുത്ത സ്വദേശി പൗരെൻറ കാർ തട്ടി മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി.

അപകടത്തിൽ ഗുരുതര പരുക്കുകളോടെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ച വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫിയുടെ (54) മൃതദേഹം ബുറൈദ ഖലീജ് മഖ്ബറയിൽ ഖബറടക്കി.

പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി. ഖബറടക്കത്തിൽ വൻ ജനാവലി പങ്കെടുത്തു.

ഒക്ടോബർ 28 നാണ് അപകടം. രാത്രി സുഹൃത്തിനൊപ്പം ബുറൈദ ദാഹിലിയ മാർക്കറ്റിൽ (സൂഖ് ദാഹിലിയ) ജോലി കഴിഞ്ഞ് കടയിൽ നിന്നും അവശ്യ സാധനങ്ങൾ വാങ്ങി നടന്നുവരുമ്പോഴായിരുന്നു അപകടം.

പിന്നിൽനിന്നും അമിത വേഗതയിൽ വന്ന കാർ റാഫിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഉടൻ തന്നെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും അഞ്ചാം ദിവസം മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കൊക്കനാടൻ വീട്ടിൽ മുഹമ്മദ് മരക്കാർ - ഖദീജ മുഹമ്മദ് ദമ്പതികളുടെ മകനാണ്. 32 വർഷമായി ബുറൈദയിൽ തയ്യൽ ജോലി ചെയ്യുകയായിരുന്നു.

ഖസീം പ്രവാസി സംഘം ശാര സനാഇയ യൂനിറ്റ് അംഗമായിരുന്ന റാഫി പ്രദേശത്തെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തികൂടിയയിരുന്നു. ഭാര്യ: ഹാജറ. അനസ്, അനീഷ്, റഫാൻ എന്നിവർ മക്കളാണ്.

#body #Malayali #who #died #car #accident #buried #Saudi #Arabia

Next TV

Related Stories
#visarules | പ്രതീക്ഷയുടെ പുതുപുലരിയെ വരവേറ്റ് യുഎഇ; ഗൾഫിൽ വീസ നിയമങ്ങളിൽ കർശന വ്യവസ്ഥ

Jan 2, 2025 11:04 PM

#visarules | പ്രതീക്ഷയുടെ പുതുപുലരിയെ വരവേറ്റ് യുഎഇ; ഗൾഫിൽ വീസ നിയമങ്ങളിൽ കർശന വ്യവസ്ഥ

സന്ദർശകനായാലും ടൂറിസ്റ്റായാലും അവർ എത്തുമ്പോൾ ഈ രാജ്യത്തിന് എന്തു നേട്ടമാണ് ഉണ്ടാകുന്നതെന്ന് ചിന്തിക്കാൻ ജിസിസി രാജ്യങ്ങൾ...

Read More >>
#sheikhmohammed | പ്രവാസികൾക്ക് കനത്ത തിരിച്ചടി: യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു

Jan 2, 2025 10:58 PM

#sheikhmohammed | പ്രവാസികൾക്ക് കനത്ത തിരിച്ചടി: യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2025ലെ ആദ്യ കാബിനറ്റ് യോഗത്തിൽ 2024ലെ...

Read More >>
#extortedmoney | കുവൈത്തിൽ വ്യാജ സിഐഡി ചമഞ്ഞ് വിദേശിയെ ആക്രമിച്ച് പണം തട്ടിയെടുത്തു

Jan 2, 2025 08:21 PM

#extortedmoney | കുവൈത്തിൽ വ്യാജ സിഐഡി ചമഞ്ഞ് വിദേശിയെ ആക്രമിച്ച് പണം തട്ടിയെടുത്തു

വിദേശി തന്റെ പഴ്‌സ് പുറത്തെടുത്ത സിവില്‍ ഐഡി എടുക്കാന്‍ തുനിഞ്ഞപ്പോള്‍ ബലം പ്രയോഗിച്ച് പഴ്‌സ് തട്ടിയെടുത്ത് അതിനുള്ളില്‍ നിന്ന് പണം...

Read More >>
#Complaint | ഉംറക്ക് പോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജന്‍റ് മുങ്ങിയതായി പരാതി

Jan 2, 2025 02:39 PM

#Complaint | ഉംറക്ക് പോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജന്‍റ് മുങ്ങിയതായി പരാതി

മടക്ക ടിക്കറ്റ് നൽകാത്തതിനാൽ നിരവധിപേർ ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നതായും തീർഥാടകർ...

Read More >>
#death | ഒമാനിൽ മലയാളി സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീണു മരിച്ചു

Jan 2, 2025 02:31 PM

#death | ഒമാനിൽ മലയാളി സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീണു മരിച്ചു

റോയല്‍ ഒമാന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക്...

Read More >>
Top Stories