#drughunt | ബഹ്‌റൈനിൽ വൻ ലഹരി വേട്ട; പിടിച്ചെടുത്തത് 6.4 ലക്ഷം ദിനാർ വില വരുന്ന ക്യാപ്റ്റഗൺ ഗുളികകൾ

#drughunt | ബഹ്‌റൈനിൽ വൻ ലഹരി വേട്ട; പിടിച്ചെടുത്തത് 6.4 ലക്ഷം ദിനാർ വില വരുന്ന ക്യാപ്റ്റഗൺ ഗുളികകൾ
Oct 9, 2024 08:53 PM | By VIPIN P V

മനാമ: (gcc.truevisionnews.com) ബഹ്‌റൈനിൽ 131000 ലഹരി ഗുളികകൾ പിടികൂടി. ലെബനാനിൽനിന്ന് എയർ കാർഗോ വഴി ബഹ്‌റൈനിലേക്ക് കടത്താൻ ശ്രമിച്ച് ലഹരി ഗുളികകളാണ് ആൻറിനാർക്കോട്ടിക്‌സ് സംഘം പിടികൂടിയത്.

വൻ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിൽനിന്നാണ് കഴിഞ്ഞ ദിവസം ലഹരി ഗുളികകൾ പിടികൂടിയത്. 6.4 ലക്ഷം ദിനാർ വില വരുന്ന ക്യാപ്റ്റഗൺ ഗുളികകളാണ് ഇവരിൽനിന്ന് പിടികൂടിയത്.

മെറ്റൽ പൈപ്പുകൾക്കുള്ളിലാക്കി ബഹ്‌റൈനിലേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നിന്റെ മൂല്യം ഏകദേശം 14 കോടി ഇന്ത്യൻ രൂപയ്ക്കും മുകളിലാണ്.

ബഹ്‌റൈൻ എയർ കാർഗോ പോർട്ട് വഴിയാണ് മയക്കുമരുന്ന് കള്ളക്കടത്ത് നടത്താൻ ലഹരി മാഫിയ പദ്ധതിയിട്ടത്. എന്നാൽ കൃത്യമായ പദ്ധതിയോടെ കെണിയൊരുക്കി കാത്തിരുന്ന ബഹ്‌റൈൻ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് ലഹരി സംഘത്തിന്റെ സകല പദ്ധതിയും പൊളിച്ചടുക്കുകയായിരുന്നു.

ബഹ്‌റൈൻ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റും എയർ കാർഗോ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് അഫയേഴ്‌സുമായി ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ലഹരിക്കടത്ത് സംഘത്തിന് പിടിവീണത്.

ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെന്റിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കള്ളക്കടത്തുകാർക്കായി ബഹ്‌റൈൻ വല വിരിച്ചത്.

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന 38കാരിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലെബനാനിൽ നിന്നാണ് ലഹരി ഗുളികകൾ കയറ്റുമതി ചെയ്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

#Massive #drughunt #Bahrain #Captagontablets #worth #seized

Next TV

Related Stories
#Death | മലപ്പുറം സ്വദേശിനിയായ ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

Dec 30, 2024 08:10 PM

#Death | മലപ്പുറം സ്വദേശിനിയായ ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

കുടുംബസമേതം ഉംറ നിർവഹിക്കാനെത്തിയ ഇവർക്ക് രണ്ടാഴ്ച മുമ്പ് ഹൃദയാഘാതം...

Read More >>
#biometricprocedures | പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കുവൈത്തിൽ ബയോമെട്രിക് നടപടികൾക്കുള്ള സമയപരിധി നാളെ വരെ

Dec 30, 2024 05:04 PM

#biometricprocedures | പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കുവൈത്തിൽ ബയോമെട്രിക് നടപടികൾക്കുള്ള സമയപരിധി നാളെ വരെ

ബുധനാഴ്ച മുതൽ ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കത്തവരുടെ എല്ലാ സർക്കാർ, ബാങ്കിംഗ് ഇടപാടുകൾക്കും തടസും...

Read More >>
#fire | ദുബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം

Dec 30, 2024 03:53 PM

#fire | ദുബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം

ഉടന്‍ തന്നെ അല്‍ ബര്‍ഷ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍...

Read More >>
#abdulrahim |  അബ്​ദുൽ റഹീമി​ന് മോചനം വൈകും; വിധി പറയുന്നത് വീണ്ടും സൗദി കോടതി മാറ്റി

Dec 30, 2024 02:37 PM

#abdulrahim | അബ്​ദുൽ റഹീമി​ന് മോചനം വൈകും; വിധി പറയുന്നത് വീണ്ടും സൗദി കോടതി മാറ്റി

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ല​​ന്റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ പൊ​ലീ​സ് അ​ബ്​​ദു​ൽ റ​ഹീ​മി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത് ജ​യി​ലി​ൽ...

Read More >>
#imprisonment | സുഹൃത്തിനെ കുത്തിക്കൊന്ന സംഭവം; ഓസ്ട്രേലിയൻ പൗരന് തടവ് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി

Dec 30, 2024 10:48 AM

#imprisonment | സുഹൃത്തിനെ കുത്തിക്കൊന്ന സംഭവം; ഓസ്ട്രേലിയൻ പൗരന് തടവ് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി

സുഹൃത്തിനെ കുത്തിക്കൊന്ന കേസിലാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 26നാണ് കേസിനാസ്പദമായ സംഭവം...

Read More >>
#accident | വാഹനാപകടം; പ്രവാസി മലയാളി ദുബായിൽ മരിച്ചു

Dec 30, 2024 10:28 AM

#accident | വാഹനാപകടം; പ്രവാസി മലയാളി ദുബായിൽ മരിച്ചു

ദുബായിലെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന മനു ക്രിസ്മസ് ദിനത്തിൽ പുലർച്ചെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു പുറത്തിറങ്ങി റോഡിനു കുറുകെ...

Read More >>
Top Stories