#biometricprocedures | പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കുവൈത്തിൽ ബയോമെട്രിക് നടപടികൾക്കുള്ള സമയപരിധി നാളെ വരെ

#biometricprocedures | പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കുവൈത്തിൽ ബയോമെട്രിക് നടപടികൾക്കുള്ള സമയപരിധി നാളെ വരെ
Dec 30, 2024 05:04 PM | By Athira V

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികള്‍ക്ക് ബയോമെട്രിക് നടപടികൾ പൂര്‍ത്തിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ഡിസംബര്‍ 31ന് മുമ്പ് ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ഏകദേശം 250,000 താമസക്കാർ, 90,000 അനധികൃത താമസക്കാർ (ബിഡൂണുകൾ), 16,000 പൗരന്മാർ എന്നിവർ ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ക്രിമിനൽ എവിഡൻസിന്‍റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

ബുധനാഴ്ച മുതൽ ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കത്തവരുടെ എല്ലാ സർക്കാർ, ബാങ്കിംഗ് ഇടപാടുകൾക്കും തടസും നേരിടും.

ഞായറാഴ്ച വരെ ഡിപ്പാർട്ട്‌മെന്‍റ് 960,000 പൗരന്മാരുടെ വിരലടയാളം പ്രോസസ്സ് ചെയ്തിട്ടുണ്ടെന്നും 16,000 എണ്ണം ശേഷിക്കുന്നുണ്ടെന്നും ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ പറഞ്ഞു.

2.74 മില്യണ്‍ താമസക്കാർ വിരലടയാളം പൂർത്തിയാക്കി. 244,000 ഇപ്പോഴും ബാക്കിയുണ്ട്. അനധികൃത താമസക്കാരിൽ 58,000 പേർ ഇത് പാലിച്ചു. 89,817 പേർ രജിസ്റ്റർ ചെയ്യാത്തവരായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

#Attention #expats #Deadline #biometric #procedures #Kuwait #is #till #tomorrow

Next TV

Related Stories
#Complaint | ഉംറക്ക് പോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജന്‍റ് മുങ്ങിയതായി പരാതി

Jan 2, 2025 02:39 PM

#Complaint | ഉംറക്ക് പോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജന്‍റ് മുങ്ങിയതായി പരാതി

മടക്ക ടിക്കറ്റ് നൽകാത്തതിനാൽ നിരവധിപേർ ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നതായും തീർഥാടകർ...

Read More >>
#death | ഒമാനിൽ മലയാളി സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീണു മരിച്ചു

Jan 2, 2025 02:31 PM

#death | ഒമാനിൽ മലയാളി സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീണു മരിച്ചു

റോയല്‍ ഒമാന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക്...

Read More >>
#holyday | സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഞാ​യ​റാ​ഴ്ച പൊ​തു​അ​വ​ധി

Jan 2, 2025 10:55 AM

#holyday | സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഞാ​യ​റാ​ഴ്ച പൊ​തു​അ​വ​ധി

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്...

Read More >>
#visaviolation | തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ലം​ഘ​നം; 2024ൽ 6,925 പേ​രെ നാ​ടു​ക​ട​ത്തി

Jan 1, 2025 07:45 PM

#visaviolation | തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ലം​ഘ​നം; 2024ൽ 6,925 പേ​രെ നാ​ടു​ക​ട​ത്തി

ടൂ​റി​സ്റ്റ് വി​സ​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നും ടൂ​റി​സ്റ്റ് വി​സ​യി​ലെ​ത്തി തൊ​ഴി​ൽ തേ​ടു​ന്ന​ത് ത​ട​യാ​നു​മാ​യി രാ​ജ്യം...

Read More >>
Top Stories