മനാമ: (gcc.truevisionnews.com) ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ അധ്യാപിക അന്തരിച്ചു.
കോഴിക്കോട് സ്വദേശിനി ശ്വേത ഷാജി (47)യാണ് നിര്യാതയായത്. ശനിയാഴ്ച രാവിലെ ഗോവയിൽ വെച്ചായിരുന്നു അന്ത്യം.
കോയമ്പത്തൂരിലാണ് കുടുംബമുള്ളത്. അർബുദ രോഗബാധിതയായതിനെത്തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു.
ഇന്ത്യൻ സ്കൂളിൽ പ്ലസ്ടു കോമേഴ്സ് അധ്യാപികയായിരുന്നു (പി.ജി.ടി). 2010ലാണ് ഇന്ത്യൻ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്.
ഭർത്താവ്: കോട്ടച്ചേരി ഷാജി കരുണാകരൻ (എൻജിനീയറിങ് കൺസൾട്ടന്റ് എം.എസ്.സി.ഇ.ബി.) മകൾ: ആകാൻക്ഷ ഷാജി (ഇന്ത്യൻ സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർഥി). മറ്റൊരു മകൾ നാട്ടിലാണ്.
#Indian #school #teacher #Kozhikode #passedaway #Bahrain