മനാമ: (gcc.truevisionnews.com) കഴിഞ്ഞ ദിവസം അന്തരിച്ച പയ്യന്നൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.
സൗത്ത് ബസാർ വിദോബ ടെമ്പിൾ ‘ചിന്നു’ വീട്ടിൽ നമ്പ്യാത്തറ കോവിൽ ബാലകൃഷ്ണനാണ് (64) മരിച്ചത്. പ്രമേഹമടക്കം നിരവധി അസുഖങ്ങളെത്തുടർന്ന് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. പതിമൂന്ന് വർഷമായി ബഹ്റൈനിലുള്ള ബാലകൃഷ്ണൻ വന്നതിനുശേഷം ഇതുവരെ നാട്ടിൽ പോയിട്ടില്ല. സാമൂഹിക പ്രവർത്തകരിടപെട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സന്നദ്ധ സംഘടനകളുടേയും സാമൂഹിക പ്രവർത്തകരുടേയും ഇടപെടലിനെത്തുടർന്നാണ് മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്. നോർക്ക ഏർപ്പെടുത്തിയ ആംബുലൻസിൽ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു.
#body #Payyannoor #native #who #died #Bahrain #brought #home.