#explosion | പാചകവാതകം ചോർന്നു; ദമാമിലെ ഫ്ലാറ്റിൽ പൊട്ടിത്തെറി, മൂന്നു മരണം

#explosion | പാചകവാതകം ചോർന്നു; ദമാമിലെ ഫ്ലാറ്റിൽ പൊട്ടിത്തെറി, മൂന്നു മരണം
Oct 1, 2024 02:38 PM | By VIPIN P V

ദമാം: (gcc.truevisionnews.com) സൗദി അറേബ്യയിലെ ദമാമിലെ അല്‍നഖീല്‍ ഡിസ്ട്രിക്ടില്‍ ഫ്ലാറ്റിൽ പാചകവാതകം ചോർന്നുണ്ടായ പൊട്ടിത്തെറിയിൽ മൂന്നു പേർ മരിച്ചു.

ഇരുപത് പേർക്ക് പരുക്കേറ്റു. വാടകയ്ക്ക് നല്‍കുന്ന ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകള്‍ അടങ്ങിയ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫ്ലാറ്റിലാണ് സ്‌ഫോടനമുണ്ടായത്.

പരുക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്.

പാചക വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് ഫ്ലാറ്റില്‍ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായതെന്നും തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

പരുക്കേറ്റവരെ മെഡിക്കല്‍ ടവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ ഫ്ലാറ്റിന്റെ ഭിത്തി തകര്‍ന്ന് ചിതറിത്തെറിച്ചു. ഇവ പതിച്ച് സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

#cookinggasleak #Dammam #flat #explosion #Three #dead

Next TV

Related Stories
ഒമാനിൽ ഇന്ന് മുതൽ 4 ദിവസം അവധി; ആഘോഷമാക്കാൻ സ്വദേശികളും പ്രവാസികളും

Jan 15, 2026 04:40 PM

ഒമാനിൽ ഇന്ന് മുതൽ 4 ദിവസം അവധി; ആഘോഷമാക്കാൻ സ്വദേശികളും പ്രവാസികളും

ഒമാനിൽ ഇന്ന് മുതൽ 4 ദിവസം അവധി; ആഘോഷമാക്കാൻ സ്വദേശികളും...

Read More >>
ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി  ഖഫ്ജിയിൽ അന്തരിച്ചു

Jan 14, 2026 02:06 PM

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ഖഫ്ജിയിൽ അന്തരിച്ചു

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ഖഫ്ജിയിൽ...

Read More >>
ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

Jan 14, 2026 12:28 PM

ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പരിസ്ഥിതി വിഭാഗം നിരോധനം...

Read More >>
യു.എ.ഇ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം പിന്നിട്ടു

Jan 13, 2026 11:22 AM

യു.എ.ഇ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം പിന്നിട്ടു

യു.എ.ഇ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം...

Read More >>
Top Stories