#localcharityorganization | റസിഡൻസി നിയമ ലംഘനം; പ്രവാസികളെ സഹായിക്കാനായി 30 ലക്ഷം ദിർഹത്തിന്‍റെ പുതിയ സംരംഭം

#localcharityorganization | റസിഡൻസി നിയമ ലംഘനം; പ്രവാസികളെ സഹായിക്കാനായി  30 ലക്ഷം ദിർഹത്തിന്‍റെ പുതിയ സംരംഭം
Sep 14, 2024 09:31 PM | By Jain Rosviya

അജ്മാൻ:(gcc.truevisionnews.com) റസിഡൻസി നിയമം ലംഘിച്ച പ്രവാസികളെ സഹായിക്കാനായി അജ്മാൻ ആസ്ഥാനമായുള്ള പ്രാദേശിക ചാരിറ്റി സംഘടന 30 ലക്ഷം ദിർഹത്തിന്‍റെ ഒരു സംരംഭം ആരംഭിച്ചു.

ഈ സംരംഭത്തിലൂടെ, ഇവർക്ക് റസിഡൻസി വീസ നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായം ലഭിക്കും.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) യുടെ നേതൃത്വത്തിലുള്ള ഒരു ക്യാംപെയ്നിന്‍റെ ഭാഗമായാണ് ഇന്‍റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ (ഐസിഒ) ഈ ‘കറക് ഷൻ ഓഫ് ദ് സ്റ്റാറ്റസ് ഓഫ് വയലേറ്റേഴ്സ്’ എന്ന പദ്ധതി ആരംഭിച്ചത്.

പ്രത്യേകിച്ചും ഇന്ത്യക്കാരായ നിരവധി പ്രവാസികൾക്ക് ഈ സംരംഭം ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

സെപ്റ്റംബർ 1-ന് ആരംഭിച്ച് ഒക്ടോബർ 30 വരെ നീണ്ടുനിൽക്കുന്ന രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതി നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കാനോ നിരോധനമോ പിഴയോ എക്സിറ്റ് ഫീസോ ഇല്ലാതെ രാജ്യം വിടാനോ അനുവദിക്കുന്നുവെന്ന് ഐസിഒ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ ഖാജ പറഞ്ഞു.

ഈ സംരംഭത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ വ്യവസ്ഥകൾ പാലിക്കുന്ന 600 പേരിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ച് ഐസിഒ നടപടി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#Violation #Residency #Law #New #initiative #30 #dhlakh #help #expatriates

Next TV

Related Stories
യുഎഇയിൽ  യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

Apr 22, 2025 12:44 PM

യുഎഇയിൽ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

യുവതിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞും...

Read More >>
ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം, യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

Apr 22, 2025 12:07 PM

ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം, യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

യുഎഇയിലെ എല്ലാ ആളുകളും ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അതീവ...

Read More >>
സാങ്കേതിക തകരാർ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു, 165 യാത്രക്കാരുമായി അബുദാബിയിലേക്ക് പറന്ന വിമാനം നിലത്തിറക്കി

Apr 22, 2025 11:34 AM

സാങ്കേതിക തകരാർ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു, 165 യാത്രക്കാരുമായി അബുദാബിയിലേക്ക് പറന്ന വിമാനം നിലത്തിറക്കി

ഇലക്ട്രിക് തകരാർ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പ്രത്യേക അനുമതി വാങ്ങിയ ശേഷം വിമാനം...

Read More >>
ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

Apr 21, 2025 07:38 PM

ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

എയർ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മല‍ബാറിലെ പ്രവാസികൾ ഇനി ആവശ്യമെങ്കിൽ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി...

Read More >>
കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക മുഴുവൻ ശമ്പളത്തോടുകൂടിയ ഏഴ് തരം അവധികൾ

Apr 21, 2025 04:28 PM

കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക മുഴുവൻ ശമ്പളത്തോടുകൂടിയ ഏഴ് തരം അവധികൾ

ഇതിൽ വൈദ്യ സഹായം, പ്രസവാവധി, മതപരമായ കടമകൾ, വ്യക്തിപരമായ അത്യാവശ്യങ്ങൾ എന്നിവ വരെ ഉൾക്കൊള്ളുന്നു. വിദേശത്തെ ചികിത്സയ്ക്ക് പോകുമ്പോൾ...

Read More >>
Top Stories