---
title: "#founddead | പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി "
english_title: "#founddead  #Expatriate #Malayali #found #dead #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/234971/founddead-expatriate-malayali-found-dead-oman"
published_at: "2024-09-12T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e24a840302b_death.jpg"
keywords: []
---

# #founddead | പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

> **Lead Summary:** **മസ്‌കത്ത്: **തൃശൂര്‍ സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

**മസ്‌കത്ത്: **തൃശൂര്‍ സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കൊടുങ്ങലൂര്‍ എറിയാട് ആറാട്ടുവഴിയില്‍ താമസിക്കുന്ന പോണത്ത് ബിജുവിനെയാണ് ജഅലാന്‍ അബൂ ഹസ്സനില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

വര്‍ഷങ്ങളോളമായി ജഅലാന്‍ അബൂ ഹസ്സനില്‍ മത്സ്യക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു.

മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/234971/founddead-expatriate-malayali-found-dead-oman)