കുവൈത്ത് സിറ്റി:(gcc.truevisionnews.com) വയനാട്ടിലെ ദുരിതബാധിതർക്കായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് രണ്ടാംഘട്ട ധനസഹായം കൈമാറി.
10 ലക്ഷം രൂപയാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്.
കല കുവൈത്തിന്റ നേതൃത്വത്തിൽ നടത്തിവരുന്ന ‘വയനാടിനായ് കൈകോർക്കാം’ കാമ്പയിൻ തുടരുകയാണ്.
ആദ്യഘട്ടത്തിലും അടിയന്തര സഹായമായി കല കുവൈത്ത് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു.
ഫണ്ട് ശേഖരണം തുടരുമെന്നും വയനാട്ടിലെ ദുരിതബാധിതരെ കൈപിടിച്ചുയർത്താനുള്ള പ്രവർത്തനത്തിൽ മുഴുവൻ പ്രവർത്തകരും പ്രവാസികളും പങ്കാളികളാകണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
#wayanad #landslide #kala #kuwait #handover #second #fund