#touristsvisa | വീസ രഹിത യാത്രയ്ക്ക് ഇന്ത്യക്കാർക്ക് അവസരവുമായി ഈ രാജ്യം; ഗൾഫ് രാജ്യങ്ങൾക്കും നേട്ടം

#touristsvisa | വീസ രഹിത യാത്രയ്ക്ക് ഇന്ത്യക്കാർക്ക് അവസരവുമായി ഈ രാജ്യം; ഗൾഫ് രാജ്യങ്ങൾക്കും നേട്ടം
Aug 23, 2024 04:23 PM | By Jain Rosviya

റിയാദ്:(gcc.truevisionnews.com)ഒക്ടോബർ ഒന്നാം തീയതി മുതൽ ബഹ്‌റൈൻ, സൗദി, ഇന്ത്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്ക് ശ്രീലങ്കൻ യാത്രയ്ക്ക് വീസ ആവശ്യമില്ല.

ശ്രീലങ്കയയുടെ സൗന്ദര്യം ആസ്വദിക്കാനും രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ വ്യാപ്തി വർധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശ്രീലങ്കയുടെ നീക്കത്തിന്‍റെ ഭാഗമാണ് ഈ പുതിയ തീരുമാനം.

ബഹ്‌റൈൻ,സൗദി എന്നിവ കൂടാതെ മറ്റ് 33 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും ശ്രീലങ്കയിലെ 30 ദിവസത്തെ വീസ രഹിത താമസം ആസ്വദിക്കാനുള്ള സംവിധാനം മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ട്.

പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും സാഹസിക വിനോദം ഇഷ്ടപ്പെടുന്നവർക്കുള്ള വ്യത്യസ്തമായ പ്രദേശങ്ങളും കൊണ്ട് സമ്പന്നമാണ് ശ്രീലങ്ക.

ബഹ്‌റൈൻ ,സൗദി പൗരന്മാർക്ക് ശ്രീലങ്കയിലേക്ക് വീസ രഹിത യാത്ര സംവിധാനം ഒരുക്കിയത് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികളും ടൂറിസം ഈവന്‍റ് കമ്പനികളും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

അതോടൊപ്പം ഇന്ത്യയിലേക്കും ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതിനുള്ള വഴികൾ കൂടുതൽ എളുപ്പമാവുകയും ചെയ്യും.

കൊളംബോ -തിരുവനന്തപുരം വിമാനയാത്രാ സമയംവളരെ കുറവാണ് എന്നത് കൊണ്ട് തന്നെ ശ്രീലങ്കയുടെ ഈ ടൂറിസം അടിസ്‌ഥാനമാക്കിയുള്ള ഇളവുകൾ കേരളത്തിന് കൂടി പ്രയോജനപ്പെടുത്താനാകുമെന്ന് ടൂറിസം മേഖലയിൽ ഉള്ളവർ വിലയിരുത്തുന്നു.

യുകെ. അമേരിക്ക, കാനഡ, ജർമനി, ചൈന, സൗത്ത് കൊറിയ, ഓസ്ട്രേലിയ,ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കും ഈ വീസ രഹിത പ്രവേശനം സാധ്യമാണ്.

ധാരാളം ശ്രീലങ്കൻ പൗരൻമാരും സൗദിയിൽ ഗാർഹിക തൊഴിലാളി മേഖലകളടക്കമുളള തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നുമുണ്ട്.

ശ്രീലങ്ക ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (SLTDA) റിപ്പോർട്ട് അനുസരിച്ച്, 2024 ജൂണിൽ ശ്രീലങ്കൻ വിനോദസഞ്ചാരത്തിനുള്ള സാധ്യതയുള്ള വിപണി എന്ന നിലയിൽ സൗദി അറേബ്യ മൂന്നാം സ്ഥാനത്താണ്.

#srilanka #announces #visa #free #access #bahrain #nationals #from #34 #other #countries #from #october

Next TV

Related Stories
#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

Sep 1, 2024 09:44 AM

#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

കടൽ ക്ഷോഭത്തിന് മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കാലാവസ്ഥ...

Read More >>
#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

Aug 30, 2024 11:16 AM

#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം...

Read More >>
#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

Aug 28, 2024 11:18 PM

#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

ഈ മാസം 2-ന് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ നിന്നാണ് ആസിഫ് മതിലകത്ത് ടിക്കറ്റ്...

Read More >>
#kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി

Aug 23, 2024 09:10 AM

#kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി

ക​ല കു​വൈ​ത്തി​ന്റ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ‘വ​യ​നാ​ടി​നാ​യ് കൈ​കോ​ർ​ക്കാം’ കാ​മ്പ​യി​ൻ...

Read More >>
#suhailstar | 'സുഹൈൽ' ശനിയാഴ്ച എത്തും; ഖത്തറിൽ ഇനി ആശ്വാസത്തിന്റെ ദിനരാത്രങ്ങൾ

Aug 22, 2024 08:59 PM

#suhailstar | 'സുഹൈൽ' ശനിയാഴ്ച എത്തും; ഖത്തറിൽ ഇനി ആശ്വാസത്തിന്റെ ദിനരാത്രങ്ങൾ

ദക്ഷിണ ആകാശ ഗോളത്തിലെ നക്ഷത്രസമൂഹമായ കരീന മേജറിലെ രണ്ടാമത്തെ ഏറ്റവും തിളക്കമേറിയ വലിയ...

Read More >>
#mangaffire | മ​ൻ​ഗ​ഫ് തീ​പി​ടി​ത്തം; പ്ര​തി​ക​ൾ​ക്ക് ജാ​മ്യം

Aug 22, 2024 09:21 AM

#mangaffire | മ​ൻ​ഗ​ഫ് തീ​പി​ടി​ത്തം; പ്ര​തി​ക​ൾ​ക്ക് ജാ​മ്യം

കു​റ്റാ​രോ​പി​ത​രാ​യ എ​ല്ലാ ക​ക്ഷി​ക​ളെ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ചോ​ദ്യം...

Read More >>
Top Stories

News Roundup