#Etihad | ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിൽ ഇന്ത്യയിലേക്ക് പറക്കാം; സ്പെഷ്യൽ ഓഫർ, പ്രഖ്യാപനം നടത്തി ഇത്തിഹാദ്

#Etihad | ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിൽ ഇന്ത്യയിലേക്ക് പറക്കാം; സ്പെഷ്യൽ ഓഫർ, പ്രഖ്യാപനം നടത്തി ഇത്തിഹാദ്
Aug 16, 2024 08:23 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) ഏറ്റവും വലിയ യാത്രാവിമാനത്തില്‍ ഇന്ത്യയിലേക്കൊരു യാത്ര.

അബുദാബിയുടെ ഇത്തിഹാദ് എയര്‍വേയ്സിന്‍റെ ഐക്കോണിക് വിമാനമായ എയര്‍ബസ് എ380 മുംബൈയിലേക്ക് സര്‍വീസ് തുടങ്ങാനൊരുങ്ങുന്നു.

നാല് മാസ കാലയളവിലേക്കാണ് സര്‍വീസുകള്‍. രണ്ടു നിലകളും നാലു എഞ്ചിനുമുള്ള വിമാനമാണ് എയർബസ് എ380. ഇതു ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമാണ്.

സെപ്തംബര്‍ ഒന്ന് മുതല്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് ഇത്തിഹാദ് മുംബൈ സര്‍വീസുകള്‍ നടത്തുക. അബുദാബി-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും.

നിലവില്‍ ഇത്തിഹാദ് അബുദാബിയില്‍ നിന്ന് 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഇത് വ്യാപിപ്പിക്കാനുള്ള പദ്ധതികളുമുണ്ട്. മുംബൈയിലേക്കുള്ള നാല് മാസത്തെ സര്‍വീസിന് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

റിട്ടേണ്‍ ടിക്കറ്റില്‍ അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 8,380 ദിര്‍ഹം ആണ് നല്‍കേണ്ടത്. ഇതേ വിമാനത്തിന്‍റെ മുംബൈയില്‍ നിന്ന് അബുദാബി റിട്ടേണ്‍ ടിക്കറ്റിന് 8329 ദിര്‍ഹം ആണ് നിരക്ക്.

ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അബുദാബി-മുംബൈ റിട്ടേണ്‍ ടിക്കറ്റിന് 2,380 ദിര്‍ഹം ആണ് നിരക്ക്. മുംബൈ- അബുദാബി റിട്ടേണ്‍ ടിക്കറ്റിന് 2,200 ദിര്‍ഹം നല്‍കണം.

ഓഗസ്റ്റ് 25 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. സെപ്തംബര്‍ 1 മുതല്‍ ഒക്ടോബര്‍ 13 വരെയുള്ള യാത്രകള്‍ക്കാണ് ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്.

#Fly #India #world #largest #passengerplane #Etihad #announced #special #offer

Next TV

Related Stories
മടപ്പള്ളി കോളേജ്  അല്മനൈ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു

Apr 23, 2025 02:18 PM

മടപ്പള്ളി കോളേജ് അല്മനൈ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു

നൗഷാദ് മടപ്പള്ളി സ്വാഗതവും കെ പി ഇക്ബാല്‍ നന്ദിയും പറഞ്ഞു. സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്നവര്‍ 55092652 എന്ന നമ്പറിലാണ്...

Read More >>
തൊഴിൽ, താമസ നിയമലംഘനം; ഒമാനില്‍ 36 പ്രവാസികൾ അറസ്റ്റിൽ

Apr 23, 2025 01:53 PM

തൊഴിൽ, താമസ നിയമലംഘനം; ഒമാനില്‍ 36 പ്രവാസികൾ അറസ്റ്റിൽ

ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍...

Read More >>
കുവൈത്തില്‍ ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കും

Apr 23, 2025 01:06 PM

കുവൈത്തില്‍ ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കും

അതില്‍ ഒരു സ്ത്രീ അടക്കം ആറു പേര്‍ കുവൈത്ത് സ്വദേശികള്‍ ആയിരുന്നു. കൂടാതെ, ഒരു പൗരത്ത രഹിതരും ഈജിപ്ത് സ്വദേശിയും...

Read More >>
താപനില ഉയരുന്നു; ബഹ്റൈനിൽ തുറന്ന സ്ഥലങ്ങളിലെ ജോലികൾക്ക് മൂന്നു മാസത്തേക്ക് വിലക്ക്

Apr 23, 2025 12:57 PM

താപനില ഉയരുന്നു; ബഹ്റൈനിൽ തുറന്ന സ്ഥലങ്ങളിലെ ജോലികൾക്ക് മൂന്നു മാസത്തേക്ക് വിലക്ക്

താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്ന‌ങ്ങൾ ഒഴിവാക്കുന്നതിനാണ് ഈ...

Read More >>
ര​ണ്ടി​ട​ത്ത് തീപി​ടി​ത്തം: കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു; ജാ​ഗ്ര​ത വേ​ണം

Apr 23, 2025 12:51 PM

ര​ണ്ടി​ട​ത്ത് തീപി​ടി​ത്തം: കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു; ജാ​ഗ്ര​ത വേ​ണം

അ​ഖി​ല പ്ര​ദേ​ശ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ന് തീ ​പി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക്...

Read More >>
കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് അടുത്ത വ്യാഴാഴ്ച തുറക്കും

Apr 22, 2025 09:51 PM

കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് അടുത്ത വ്യാഴാഴ്ച തുറക്കും

രണ്ടാം ഘട്ടത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളും പൂർത്തിയായതായി അദ്ദേഹം...

Read More >>
Top Stories

News Roundup