കുവൈത്ത് സിറ്റി : (gcc.truevisionnews.com) ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ട് കോടതി ശിക്ഷിച്ച് ജയിലില്‍ കഴിയുന്ന എട്ടുപേരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കും. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്.
സെന്‍ട്രല്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
എമര്‍ജന്‍സി മെഡിക്കല്‍ സപ്പോര്‍ട്ട്, ഫോറന്‍സിക് നടപടികളെല്ലാം സജ്ജമാണ്. കൂടാതെ, പബ്ലിക് പ്രോസിക്യൂഷന്‍, ആഭ്യന്തരമന്ത്രാലയം തുടങ്ങി ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത്.
കൊലപാതകം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ക്കാണ് വധശിക്ഷ നല്‍കുന്നത് കഴിഞ്ഞ ജനുവരി 18-ന് ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ ആയിരുന്ന എട്ടുപേര്‍ക്ക് വധശിക്ഷ നല്‍കിയിരുന്നു.
അതില്‍ ഒരു സ്ത്രീ അടക്കം ആറു പേര്‍ കുവൈത്ത് സ്വദേശികള്‍ ആയിരുന്നു. കൂടാതെ, ഒരു പൗരത്ത രഹിതരും ഈജിപ്ത് സ്വദേശിയും ഉള്‍പ്പെട്ടിരുന്നു.
ഇതിനുമുൻപ് 2024 സെപ്റ്റംബര്‍ അഞ്ചിന് ആറുപേരെയും, 2002 നവംബര്‍ ഏഴിന് ഏഴുപേരെയും വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.
#Eight #people #including #woman #executed #kuwaitsoon