മസ്‌കത്ത് : (gcc.truevisionnews.com) ഒമാനില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 36 പ്രവാസികളെ അറസ്റ്റ് ചെയ്തു. ബൗഷര്‍ വിലായത്തില്‍ മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്റും പൊലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇന്ത്യക്കാരടക്കമുള്ള നിയമലംഘകര്‍ പിടിയിലായത്.
18 ബംഗ്ലദേശ് പൗരന്മാര്‍, അഞ്ച് പാകിസ്ഥാനികള്‍, നാല് ഇന്ത്യക്കാര്‍, നാല് ഈജിപ്തുകാര്‍, മൂന്ന് യെമനികള്‍, ഒരു ഇറാഖി, ഒരു ജോര്‍ദാനിയന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
#36 #expatriates #arrested #violating #employment #residence #laws #Oman.