#bodyfound | ഭാര്യയെ കാണാനില്ലെന്ന് പരാതി, തെരച്ചിലിൽ കണ്ടത് മൃതദേഹം; കുളിമുറിയിൽ ഉപേക്ഷിച്ചെന്ന് ഭർത്താവ്, അന്വേഷണം

#bodyfound |  ഭാര്യയെ കാണാനില്ലെന്ന് പരാതി, തെരച്ചിലിൽ കണ്ടത് മൃതദേഹം; കുളിമുറിയിൽ ഉപേക്ഷിച്ചെന്ന് ഭർത്താവ്, അന്വേഷണം
Jul 10, 2024 05:22 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com)  സൗദി അറേബ്യയില്‍ കുവൈത്ത് സ്വദേശിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നാണ് സൂചന.

യുവതിയെ കാണാതായതായി ഭര്‍ത്താവ് നേരത്തെ പരാതി നല്‍കിയിരുന്നു. ബഹ്റൈനില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രക്കിടെ സൗദിയില്‍ വെച്ച് ഭാര്യയെ കാണാതായി എന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നത്.

യുവതി കുവൈത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ലെന്ന് സഹോദരങ്ങൾ കണ്ടെത്തുകയും തുടര്‍ന്ന് യുവതിയുടെ സഹോദരന്മാര്‍ സംഭവം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയുമായിരുന്നു.

ഇതിന് പിന്നാലെ ഭർത്താവിനെ അന്വേഷണ വിഭാഗം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ഭാര്യയെ സൗദിയിലെ കുളിമുറിയിൽ ഉപേക്ഷിച്ചതായി ഇയാള്‍ സമ്മതിച്ചു.

ഭാര്യ കുളിമുറിയില്‍ കയറിയപ്പോള്‍ അവിടെ ഉപേക്ഷിച്ച് യാത്ര തുടരുകയായിരുന്നെന്നാണ് ഇയാള്‍ പറഞ്ഞത്. സൗദി അധികൃതരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവതി കൊല്ലപ്പെട്ടതാണെന്നാണ് പ്രാഥമികാന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

#body #Kuwaiti #woman #found #Saudi #Arabia.

Next TV

Related Stories
ബഹ്റൈനിൽ നേരിയ ഭൂചലനം, താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടു

Dec 1, 2025 01:27 PM

ബഹ്റൈനിൽ നേരിയ ഭൂചലനം, താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടു

ബഹ്റൈനിൽ നേരിയ ഭൂചലനം, റിക്ടർ സ്‌കെയിലിൽ 3.3 തീവ്രത...

Read More >>
മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

Dec 1, 2025 12:18 PM

മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

മലയാളി യുവാവ് കുവൈത്തിൽ...

Read More >>
Top Stories










News Roundup