---
title: "#fire |ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്‍റില്‍ തീപിടിത്തം"
english_title: "#Plastic #recycling #plant #catches #fire #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218863/plastic-recycling-plant-catches-fire-oman"
published_at: "2024-07-10T15:30:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/668e5bd6a20f4_fire.jpg"
keywords: []
---

# #fire |ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്‍റില്‍ തീപിടിത്തം

> **Lead Summary:** **മസ്കറ്റ്: **ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്‍റിന് തീപിടിച്ചു. ദാഖിലിയ ഗവര്‍ണറേറ്റിലെ സമൈലിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.

## Article Content

**മസ്കറ്റ്: **ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്‍റിന് തീപിടിച്ചു. ദാഖിലിയ ഗവര്‍ണറേറ്റിലെ സമൈലിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

വിവരം അറിഞ്ഞ ഉടന്‍ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥലത്തെത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

തീ ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യക്തമായിട്ടില്ല. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ്​ തീ​ നിയന്ത്രണവിധേയമാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218863/plastic-recycling-plant-catches-fire-oman)