---
title: "#Rain | ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ മഴക്ക്​ സാധ്യത "
english_title: "#Rain  #likely #various #governorates #Oman #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218848/rain-likely-various-governorates-oman-today"
published_at: "2024-07-10T14:46:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/668e5178cca56_dfg.jpg"
keywords: []
---

# #Rain | ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ മഴക്ക്​ സാധ്യത 

> **Lead Summary:** **മസ്കത്ത്​: [**ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്​ച ഇടിമിന്നലോട്​ കൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**മസ്കത്ത്​: [**ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്​ച ഇടിമിന്നലോട്​ കൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്കൻ ശർഖിയ, ദാഹിറ, ദാഖിലിയ ഗവർണറേറ്റുകളിൽ ബുധനാഴ്ച ഉച്ചക്ക്​ ഒരുമണി മുതൽ രാത്രി എട്ടുവരെ കാറ്റും മഴയും ഇടിമിന്നലും അനുഭവപ്പെട്ടേക്കുമെന്ന്​ മുന്നറിയിപ്പിൽ പറയുന്നു.

ആലിപ്പഴവും വർഷിക്കും. മണിക്കൂറിൽ 27 മുതൽ 45 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്​ വീശുക. വാദികൾ നിറഞ്ഞൊഴുകും.

വിവിധ പ്രദേശങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴയാണ്​ പ്രതീക്ഷിക്കുന്നത്​.

മഴ ബാധിക്കുമെന്ന്​ കരുതുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് സുരക്ഷ ഉറപ്പാക്കാനും അത്യാവശ്യമല്ലാതെ യാത്ര ഒഴിവാക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218848/rain-likely-various-governorates-oman-today)