---
title: "#fire | ഇന്ധന ടാങ്കറിന്​ തീ പിടിച്ച് അപകടം;​ ഡ്രൈവർക്ക് ദാരുണാന്ത്യം "
english_title: "#Fueltanker #caught #fire #accident #driver #died #tragically"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218847/fueltanker-caught-fire-accident-driver-died-tragically"
published_at: "2024-07-10T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e50833d414_sda.jpg"
keywords: []
---

# #fire | ഇന്ധന ടാങ്കറിന്​ തീ പിടിച്ച് അപകടം;​ ഡ്രൈവർക്ക് ദാരുണാന്ത്യം 

> **Lead Summary:** **മസ്കത്ത്​: [ ** വടക്കൻ ശർഖിയയിൽ ഇന്ധന ടാങ്കറിന്​ തീ പിടിച്ച്​ ഡ്രൈവർ മരിച്ചു. ബിദ്ബിദിലെ ശർഖിയ എക്‌സ്‌പ്രസ് വേയിലേക്കുള്ള പാലത്തിൽ ബുധനാഴ്ച പുലർച്ചെയാണ് ദാരുണമായ സംഭവം.

## Article Content

**മസ്കത്ത്​: [ ** വടക്കൻ ശർഖിയയിൽ ഇന്ധന ടാങ്കറിന്​ തീ പിടിച്ച്​ ഡ്രൈവർ മരിച്ചു. ബിദ്ബിദിലെ ശർഖിയ എക്‌സ്‌പ്രസ് വേയിലേക്കുള്ള പാലത്തിൽ ബുധനാഴ്ച പുലർച്ചെയാണ് ദാരുണമായ സംഭവം.

ഇന്ധന ടാങ്കർ മറിഞ്ഞതിനെ തുടർന്ന്​ ​തീപിടിക്കുകയായിരുന്നു​.

സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അംഗങ്ങൾ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ്​ തീ നിയന്ത്രണ വിധേയമാക്കിയത്​.

അപകടത്തിൽപ്പെട്ടയാൾ ഏത്​ രാജ്യക്കാരനാണെന്നതിനെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

അപകടത്തെ തുടർന്ന്​ വടക്കൻ ശർഖിയ ഗവർണറേറ്റിലേക്കുള്ള റോഡിൽ ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു.

പിന്നീട്​ ബന്ധപ്പെട്ട അധികൃതർ എത്തി ഈ പാതയിൽ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218847/fueltanker-caught-fire-accident-driver-died-tragically)