#drugabuse | നിയന്ത്രിത മരുന്നുകളുടെ ദുരുപയോഗം; നടപടി കടുപ്പിച്ച് അബുദാബി

#drugabuse | നിയന്ത്രിത മരുന്നുകളുടെ ദുരുപയോഗം; നടപടി കടുപ്പിച്ച് അബുദാബി
Jul 10, 2024 10:46 AM | By VIPIN P V

അബുദാബി: (gccnews.in) ഡോക്ടർമാർ കുറിച്ചുനൽകുന്ന നിയന്ത്രിത മരുന്നുകളുടെ ദുരുപയോഗം തടയാൻ നടപടി ശക്തമാക്കി അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ്.

നിയമലംഘകർക്ക് പരമാവധി 6 മാസം വരെ തടവും ഒരു ലക്ഷം ദിർഹം (22.73 ലക്ഷം രൂപ) വരെ പിഴയുമാണ് ശിക്ഷ.

അതത് മേഖലകളിലെ ഡോക്ടർമാരുടെ കുറിപ്പടിയിലൂടെ മാത്രം വാങ്ങാവുന്നതും നിയന്ത്രിത അളവിൽ കഴിക്കാവുന്നതുമായ മരുന്നുകൾ (സൈക്കോട്രോപിക്) ചിലർ ലഹരിക്കായി ഉപയോഗിക്കുന്നത് വർധിച്ചതിനെ തുടർന്നാണ് നടപടി കടുപ്പിച്ചത്.

കുറ്റത്തിന്റെ ഗൗരവം അനുസരിച്ചാണ് തടവും പിഴയും നിശ്ചയിക്കുന്നത്. ആദ്യ തവണ നിയമം ലംഘിക്കുന്ന ആൾക്ക് പിഴയ്ക്കു പുറമെ 3 മാസം തടവും അനുഭവിക്കേണ്ടിവരും.

കോടതി വിധിക്കുന്ന പിഴ കുറഞ്ഞത് 20,000 ദിർഹം മുതൽ പരമാവധി 1 ലക്ഷം ദിർഹം വരെ.

നിയമലംഘനം ആവർത്തിച്ചാൽ 6 മാസമാണ് തടവ്. കുറ്റം ആവർത്തിച്ചാൽഒരു വർഷം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.


#abuse #controlled #drugs #AbuDhabi #stepped #action

Next TV

Related Stories
പ്രവാസി വിദ്യാർഥി നാട്ടിൽ അന്തരിച്ചു

Dec 31, 2025 07:43 PM

പ്രവാസി വിദ്യാർഥി നാട്ടിൽ അന്തരിച്ചു

പ്രവാസി വിദ്യാർഥി നാട്ടിൽ അന്തരിച്ചു...

Read More >>
ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം, കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ

Dec 31, 2025 03:42 PM

ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം, കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ

ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം, കുവൈത്തിൽ നിരവധി പേർ...

Read More >>
ഒമാനിലെ ബാങ്കുകളിൽ ആഭ്യന്തര പണമിടപാടുകൾക്കുള്ള ഫീസ് ഒഴിവാക്കി

Dec 31, 2025 02:59 PM

ഒമാനിലെ ബാങ്കുകളിൽ ആഭ്യന്തര പണമിടപാടുകൾക്കുള്ള ഫീസ് ഒഴിവാക്കി

ഒമാനിലെ ബാങ്കുകളിൽ ആഭ്യന്തര പണമിടപാടുകൾക്കുള്ള ഫീസ്...

Read More >>
Top Stories










News Roundup