#Literacyrate | സൗദിയിൽ മുതിർന്നവരുടെ സാക്ഷരതാ നിരക്കിൽ വൻ കുതിച്ചുചാട്ടം

#Literacyrate | സൗദിയിൽ മുതിർന്നവരുടെ സാക്ഷരതാ നിരക്കിൽ വൻ കുതിച്ചുചാട്ടം
Jul 7, 2024 10:51 PM | By VIPIN P V

റിയാദ്: (gccnews.in) സൗദി അറേബ്യയിൽ പ്രായപൂർത്തിയായവരുടെയും വയോജനങ്ങളുടെയും സാക്ഷരതാ നിരക്കിൽ ഗണ്യമായ വർധന.

നിലവിലെ വിവിധ സാക്ഷരതാ, വിദ്യാഭ്യാസ പഠന, ഔപചാരിക, പരിശീലന പരിപാടികളിലൂടെ നിരക്ഷരതാ നിരക്ക് 3.7 ശതമാനത്തിലേക്ക് കുറച്ചു.

രാജ്യത്ത് ഒരുകാലഘട്ടത്തിൽ 60% എന്ന നിരക്കിൽ നിന്ന് 3.7% ആയി നിരക്ഷരതാ നിരക്ക് കുറയ്ക്കുന്നതിൽ വിജയം കണ്ടു.

മുതിർന്നവരുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. സാക്ഷരതാ കേന്ദ്രങ്ങൾ സ്ഥാപിക്കുക, വിദൂര പഠന പരിപാടികൾ ആരംഭിക്കുക തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

1955 കൾ മുതൽ നടപ്പാക്കിയ പദ്ധതികളുടെ ഫലമാണിത്. 2016 ൽ മുതിർന്നവർന്നവർക്കും വയോജനങ്ങൾക്കുമായുള്ള സാക്ഷരതാ പഠന- വിദ്യാഭ്യാസത്തിന് നേതൃത്വം നൽകുന്നതിന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് അഡൽറ്റ് എജ്യുക്കേഷൻ സ്ഥാപിച്ചു.

1973-ൽ രാജകീയ ഉത്തരവിലൂടെ മുതിർന്നവരുടെ വിദ്യാഭ്യാസ - സാക്ഷരതാ സമ്പ്രദായത്തിന്‍റെ കരട് അംഗീകരിച്ചതോടെ ഔചാരിക വിദ്യാഭ്യാസം പ്രായഭേദമന്യേ എല്ലാവർക്കും ലഭ്യമാകുന്നതിനുള്ള നടപടികൾ ശക്തമായി.

ഇതിന്‍റെ ചുവട് പിടിച്ചാണ് 2016-ൽ സാക്ഷരതാ പദ്ധതികൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനായി പ്രായമേറിയവരുടെ വിദ്യാഭ്യാസത്തിനുള്ള പൊതു വകുപ്പ് രൂപീകരിച്ചു നഗരങ്ങളിലും ഗ്രാമങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും മുതിർന്നവർക്കുള്ള സ്‌കൂളുകൾ തുറന്ന് പഠിക്കാനുള്ള അവസരം ക്രമീകരിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സാക്ഷരത തുടർവിദ്യാഭ്യാസ സ്‌കൂളുകളിൽ ക്ലാസുകളിലായി 8,995 പുരുഷന്മാരും 23,840 വനിതകളും പഠിതാക്കളായി ചേർന്നു.

#Literacyrate #adults #Saudi #seen# huge #jump

Next TV

Related Stories
സൗദിയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.4 തീവ്രത

Apr 4, 2025 02:33 PM

സൗദിയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.4 തീവ്രത

ഉപരിതലത്തിൽ നിന്ന് 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം....

Read More >>
 കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറിൽ അന്തരിച്ചു

Apr 4, 2025 02:30 PM

കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറിൽ അന്തരിച്ചു

പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്. മാതാവ്: ഖദീജ. ഭാര്യ: ചാമക്കാലിൽ ഉമൈബ...

Read More >>
രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ

Apr 4, 2025 01:27 PM

രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ

തുടര്‍ന്ന് നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന്...

Read More >>
പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു

Apr 4, 2025 11:51 AM

പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു

ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​സ​ഫ ലൈ​ഫ് കെ​യ​ർ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വൈ​കീ​ട്ട്...

Read More >>
ദുബായിൽ പുതിയ പാർക്കിങ് നിരക്ക് നാളെ മുതൽ

Apr 4, 2025 11:35 AM

ദുബായിൽ പുതിയ പാർക്കിങ് നിരക്ക് നാളെ മുതൽ

എ, ബി, സി, ഡി വിഭാഗങ്ങളിലെ പ്രീമിയം സോണുകൾ എപി, ബിപി, സിപി, ഡിപി എന്നിങ്ങനെ മാറ്റി. പുതുക്കിയ പാർക്കിങ് സൈനേജുകളിൽ പീക്ക്, ഓഫ്-പീക്ക് സമയക്രമങ്ങളും...

Read More >>
പനി ബാധിച്ച്​ മലയാളി യുവാവ് ദുബായില്‍ മരിച്ചു

Apr 4, 2025 07:51 AM

പനി ബാധിച്ച്​ മലയാളി യുവാവ് ദുബായില്‍ മരിച്ചു

അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍...

Read More >>
Top Stories