#Missingcase | ഷാര്‍ജയില്‍ നിന്ന് കാണാതായ പ്രവാസി കൗമാരക്കാരനെ കണ്ടെത്തി

#Missingcase | ഷാര്‍ജയില്‍ നിന്ന് കാണാതായ പ്രവാസി കൗമാരക്കാരനെ കണ്ടെത്തി
Apr 20, 2024 07:10 PM | By VIPIN P V

ഷാര്‍ജ: (gccnews.com) ഷാര്‍ജയില്‍ നിന്ന് കാണാതായ പാകിസ്ഥാന്‍ സ്വദേശിയായ കൗമാരക്കാരനെ സുരക്ഷിതനായി കണ്ടെത്തി.

ഈ മാസം 14 മുതല്‍ കാണാതായ മുഹമ്മദ് അബ്ദുല്ല (17)യെയാണ് കണ്ടെത്തിയത്. അബ്ദുല്ല പൊലീസിന്റെ സംരക്ഷണത്തിലാണെന്ന് പിതാവ് അലി അറിയിച്ചു.

കാണാതായതിന്റെ അന്ന് വൈകുന്നേരം 4.15 ന് അബു ഷാഗറയിലെ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു മരപ്പണിക്കാരനെ കൂട്ടിക്കൊണ്ടു വരാനായി പിതാവ് അബ്ദുല്ലയെ പറഞ്ഞു വിട്ടിരുന്നു.

എന്നാല്‍ വീട്ടില്‍ നിന്ന് പോയ അബ്ദുല്ല തിരികെ എത്തിയില്ല. തുടര്‍ന്ന് ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. സിസിടിവി ദൃശ്യങ്ങളില്‍ മാര്‍ക്കറ്റിലേക്ക് അബ്ദുല്ല നടന്നു പോകുന്നത് പതിഞ്ഞിട്ടുണ്ടെങ്കിലും മാര്‍ക്കറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലഭിച്ചില്ല.

തുടര്‍ന്ന് നടത്തിയ വിശദ പരിശോധനക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് സുരക്ഷിതനായി അബ്ദുല്ലയെ കണ്ടെത്തിയത്. കാണാതായതിന് പിന്നിലെ കാരണം അന്വേഷിച്ച് വരികയാണ്.

അബ്ദുല്ലയെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും പിതാവ് നന്ദി അറിയിച്ചു.

#Expatriate #teenager #missing #Sharjah #found

Next TV

Related Stories
സോഷ്യൽ മീഡിയയിൽ നിയമവിരുദ്ധ പ്രചരണം: രണ്ടു പേർ അറസ്റ്റിൽ

Dec 12, 2025 12:05 PM

സോഷ്യൽ മീഡിയയിൽ നിയമവിരുദ്ധ പ്രചരണം: രണ്ടു പേർ അറസ്റ്റിൽ

നിയമവിരുദ്ധ പ്രചരണം,രണ്ടു പേർ അറസ്റ്റിൽ...

Read More >>
ബഹ്റൈൻ തീരത്ത് ന്യൂനമർദ്ദം; അസ്ഥിര കാലാവസ്ഥ, വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

Dec 11, 2025 01:46 PM

ബഹ്റൈൻ തീരത്ത് ന്യൂനമർദ്ദം; അസ്ഥിര കാലാവസ്ഥ, വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ബഹ്റൈൻ തീരത്ത് ന്യൂനമർദ്ദം, അസ്ഥിര കാലാവസ്ഥ, വരും ദിവസങ്ങളിൽ മഴയ്ക്ക്...

Read More >>
ഹൃദയാഘാതം: പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Dec 11, 2025 01:38 PM

ഹൃദയാഘാതം: പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

പ്രവാസി മലയാളി റിയാദിൽ...

Read More >>
Top Stories










News Roundup