Mar 27, 2024 02:13 PM

മസ്കത്ത്​: (gccnews.com) ഈദുൽ ഫിത്​ർ ഏപ്രിൽ 10ന്​ ആകാൻ സാധ്യത കൂടുതലാണെന്ന്​ ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ ഒബ്സർവേറ്ററി മേധാവി അബ്ദുൽ വഹാബ് അൽ ബുസൈദി പറഞ്ഞു.

ഇത്തവണ പ്രവചനം നടത്താൻ എളുപ്പമാണ്.​ ഏപ്രിൽ ഒമ്പതിന് ചന്ദ്രക്കല ദൃശ്യമാകുമെന്നാണ്​ കാണിക്കുന്നത്​.

സൂര്യാസ്തമയത്തിന് ശേഷം 50 മിനിറ്റ് വരെ ചന്ദ്രനെ ചക്രവാളത്തിൽ കാണാൻ സാധിക്കും. അത് വളരെ നീണ്ട സമയമാണ്.

അതിനാൽ നഗ്നനേത്രങ്ങൾ കൊണ്ടുപോലും ചന്ദ്രക്കല കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ അയൽരാജ്യങ്ങളിലും മറ്റെല്ലാ ഇസ്​ലാമിക, അറബ് രാജ്യങ്ങളുടെയും കാര്യവും ഇതുതന്നെയാണ്. 99.9 ശതമാനം മുസ്​ലിം രാജ്യങ്ങളും ഏപ്രിൽ 10ന്​ തന്നെ ഈദുൽ ഫിത്ർ ആഘോഷിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

#EidulFitr: #April #likely, #says #Oman #Astronomical #Society

Next TV

Top Stories










News Roundup