#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം
Apr 26, 2024 04:47 PM | By Athira V

ബഹ്‌റൈന്‍: തായ്‌ലന്‍ഡില്‍നിന്ന് ഒരു വര്‍ഷം മുന്‍പ് കാണാതായ മോഡലിന്റെ മൃതദേഹം ബഹ്‌റൈനിലെ മോര്‍ച്ചറിയില്‍ കണ്ടെത്തി.

കയ്കാന്‍ കയ്‌നാകം (31) എന്ന മോഡലിന്റെ മൃതദേഹമാണ് ഒരു വര്‍ഷത്തെ തിരച്ചിലിനു ശേഷം കുടുംബം ബഹ്‌റൈനിലെ മോര്‍ച്ചറിയില്‍ കണ്ടെത്തിയത്.

ജോലി തേടിയാണ് കയ്കാന്‍, തായ്‌വാനില്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് ബഹ്‌റൈനില്‍ എത്തിയത്.

അവിടെ റസ്റ്ററന്റില്‍ ജോലി ചെയ്തിരുന്ന കയ്കാന്‍ സമൂഹമാധ്യമത്തില്‍ നിരന്തരം വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ബഹ്‌റൈനില്‍ പുരുഷ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നതെന്നാണ് അവര്‍ അറിയിച്ചിരുന്നു.

എന്നാല്‍ 2023 ഏപ്രില്‍ മുതല്‍ സമൂഹമാധ്യമ പോസ്റ്റുകള്‍ ഇല്ലാതായി. ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ കയ്കാന്റെ കുടുംബം ജനുവരിയില്‍ തായ് എംബസിയുടെ സഹായം തേടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ മോര്‍ച്ചറിയില്‍ ഒരു ഏഷ്യന്‍ യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി ഏപ്രില്‍ 18-ന് അധികൃതര്‍ കുടുംബത്തെ അറിയിച്ചു.

കാലിലെ ടാറ്റൂ നോക്കി കുടുംബം കയ്കാന്റെ മൃതദേഹം തിരിച്ചറിഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി. വിഷം കലര്‍ന്ന മദ്യം കഴിച്ചതാണു മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം സംശയിക്കുന്നു.

#body #thai #model #missing #year #found #morgue #bahrain

Next TV

Related Stories
#rain |വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; പുതിയ കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് സൗദി അധികൃതർ

May 6, 2024 07:32 PM

#rain |വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; പുതിയ കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് സൗദി അധികൃതർ

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മഴയ്ക്ക് സാധ്യത...

Read More >>
#death | അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ കാണാതായി; മരിച്ച നിലയിൽ കണ്ടെത്തിയ 17കാരന്‍റെ മൃതദേഹം യുഎഇയിൽ ഖബറടക്കി

May 6, 2024 07:24 PM

#death | അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ കാണാതായി; മരിച്ച നിലയിൽ കണ്ടെത്തിയ 17കാരന്‍റെ മൃതദേഹം യുഎഇയിൽ ഖബറടക്കി

പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് മഷൂഖിന്റെ മകന്‍ ഇബ്രാഹിം മുഹമ്മദിനെയാണ് മരിച്ച നിലയില്‍...

Read More >>
#death | ബഹ്‌റൈനിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

May 6, 2024 07:19 PM

#death | ബഹ്‌റൈനിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

റോയൽ കോർട്ടിൽ എൻജിനിയർ ആയി ജോലി ചെയ്യുന്ന കെൽ‌വിൻ ആണ്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

May 6, 2024 07:15 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ: സിബിമോൾ. മകൾ:...

Read More >>
#trafficviolation | കർശന പരിശോധന; കുവൈത്തിൽ 29,604 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

May 6, 2024 05:41 PM

#trafficviolation | കർശന പരിശോധന; കുവൈത്തിൽ 29,604 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

ട്രാഫിക് നിയമ ലംഘകരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടിയതിന് പുറമെ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 27 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ...

Read More >>
#death |കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

May 6, 2024 03:09 PM

#death |കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

ഞായറാഴ്​ച രാത്രിയിൽ ഹറമിൽ പ്രാർത്ഥന നിർവഹിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു​. പുലർച്ചെയോടെ മരണം...

Read More >>
Top Stories