ദോഹ: (truevisionnews.com) ഖത്തറില്‍ താമസസ്ഥലത്ത് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതിന് 50 പേര്‍ അറസ്റ്റില്‍.
50 ഏഷ്യന്‍ പൗരന്മാരെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തത്.
പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ച ശേഷമാണ് വീട്ടില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളും പണവും കണ്ടെത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
#50 #people #arrested #engaging #online #gambling #residence #Qatar.