#makkah | അമ്മയോട് മൊബൈല്‍ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല, പിന്നാലെ അസ്വസ്ഥത; എക്സ്റേ, 10 വയസ്സുകാരൻ വിഴുങ്ങിയത് ഇയര്‍ ബഡ്

#makkah | അമ്മയോട് മൊബൈല്‍ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല, പിന്നാലെ അസ്വസ്ഥത; എക്സ്റേ, 10 വയസ്സുകാരൻ വിഴുങ്ങിയത് ഇയര്‍ ബഡ്
Nov 20, 2023 10:47 PM | By Athira V

മക്ക: പത്തു വയസ്സുകാരന്റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത് മൊബൈല്‍ ഇയര്‍ ബഡ്. സൗദി അറേബ്യയിലെ മക്കയിലാണ് സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കിയത്.

അമ്മയോട് മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വാശിക്ക് കുട്ടി ഇയര്‍ ബഡ് വിഴുങ്ങുകയായിരുന്നു. അസ്വസ്ഥത കാണിച്ചതോടെ ഉടന്‍ തന്നെ മക്കയിലെ ഹെല്‍ത്ത് ക്ലസ്റ്ററിലെ കുട്ടികളുടെ ആശുപത്രിയില്‍ പത്ത് വയസ്സുകാരനെ പ്രവേശിപ്പിച്ചു.

ആവശ്യമായ വൈദ്യപരിശോധനകളും എക്‌സ്‌റേ പരിശോധനയും നടത്തി. എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍ നിന്നും അനസ്‌തേഷ്യ വിഭാഗത്തില്‍ നിന്നും മെഡിക്കല്‍ ടീമിനെ രൂപീകരിച്ച് കുട്ടിയെ എന്‍ഡോസ്‌കോപ്പിക്ക് സജ്ജമാക്കി. ശേഷം ലാപ്രോസ്‌കോപ്പി വഴി ഇയര്‍ ബഡ് പുറത്തെടുക്കുകയായിരുന്നു.

#tenyearold #boy #swallowed #earbud #makkah

Next TV

Related Stories
പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ

Dec 24, 2025 02:00 PM

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി...

Read More >>
യുഎഇയിൽ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം

Dec 24, 2025 11:27 AM

യുഎഇയിൽ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം

യുഎഇയിൽ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ കോഴിക്കോട് സ്വദേശി യുവാവിന്...

Read More >>
ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്

Dec 24, 2025 10:42 AM

ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിൽ വാഹനാപകടം, രണ്ട് പേർക്ക്...

Read More >>
മദീന മസ്ജിദുന്നബവിയിലെ ‘മുഅദ്ദിൻ’ ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു

Dec 23, 2025 05:13 PM

മദീന മസ്ജിദുന്നബവിയിലെ ‘മുഅദ്ദിൻ’ ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു

മദീന മസ്ജിദുന്നബവിയിലെ ‘മുഅദ്ദിൻ’ ശൈഖ് ഫൈസൽ അൽനുഅ്മാൻ...

Read More >>
Top Stories

News Roundup