വ്യാജ തോക്കും പെട്രോളുമായി എത്തി മണി എക്സ്ചേഞ്ച് ജീവനക്കാരെ മർദ്ദിച്ചു; കുവൈത്തിലെ 21,000 ദിനാറിന്റെ വൻ കവർച്ചയിൽ പ്രവാസി പിടിയിൽ

വ്യാജ തോക്കും പെട്രോളുമായി എത്തി മണി എക്സ്ചേഞ്ച് ജീവനക്കാരെ മർദ്ദിച്ചു; കുവൈത്തിലെ 21,000 ദിനാറിന്റെ വൻ കവർച്ചയിൽ പ്രവാസി പിടിയിൽ
Jun 5, 2026 09:14 AM | By Susmitha Surendran
#Arrest #Gunpoint #Money Exchange #Kuwait #Robbery

കുവൈത്ത് സിറ്റി : (https://gcc.truevisionnews.com/) ശഅബ് ഏരിയയിലെ അൽമുസൈനി മണി എക്‌സ്‌ചേഞ്ച് ശാഖയിൽ തോക്കുചൂണ്ടി വൻ കവർച്ച നടത്തിയ പ്രവാസി യുവാവിനെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു.

ശക്തമായ തിരച്ചിലിനും അന്വേഷണത്തിനുമൊടുവിലാണ് ഫിലിപ്പീൻസ് സ്വദേശിയായ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ വലയിലാക്കിയത്. 21,000 കുവൈത്തി ദിനാറാണ് (ഏകദേശം 57 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഇയാൾ സ്ഥാപനത്തിൽ നിന്നും കവർന്നത്.

എക്‌സ്‌ചേഞ്ചിൽ ഉപയോക്താക്കൾ ഇല്ലാതിരുന്ന സമയം നോക്കി, മാസ്‌ക് ധരിച്ചാണ് പ്രതി എത്തിയത്. കയ്യിലുണ്ടായിരുന്ന തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത ഇയാൾ, കൗണ്ടറിലേക്ക് അതിക്രമിച്ചു കയറി വിവിധ രാജ്യങ്ങളുടെ കറൻസി ശേഖരം കൈക്കലാക്കി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.

പ്രതിയുടെ പക്കൽ പെട്രോൾ നിറഞ്ഞ കന്നാസും ഉണ്ടായിരുന്നു. എന്നാൽ, കവർച്ചയ്ക്കായി പ്രതി ഉപയോഗിച്ചത് വ്യാജ തോക്കാണെന്ന് പിന്നീട് നടത്തിയ പരിശോധനയിൽ വ്യക്തമായി.

കവർച്ചയെക്കുറിച്ച് പരാതി ലഭിച്ച ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും വിപുലമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. നൂതന സാങ്കേതികവിദ്യകളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെ നടത്തിയ ഊർജിതമായ നീക്കത്തിനൊടുവിലാണ് പ്രതിയെ വേഗത്തിൽ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

മോഷണം പോയ തുക മുഴുവനായും പ്രതിയുടെ പക്കൽ നിന്ന് സുരക്ഷാസംഘം വീണ്ടെടുത്തിട്ടുണ്ട്. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Content Highlight: Expatriate youth arrested in Kuwait for massive robbery at gunpoint at money exchange

#Arrest #Gunpoint #Money Exchange #Kuwait #Robbery

Next TV

Related Stories
കുവൈറ്റിൽ മദ്യപാനത്തിനിടെ തർക്കം; പ്രവാസി കുത്തേറ്റ് മരിച്ചു, സുഹൃത്ത് പിടിയിൽ

Jun 28, 2026 10:01 PM

കുവൈറ്റിൽ മദ്യപാനത്തിനിടെ തർക്കം; പ്രവാസി കുത്തേറ്റ് മരിച്ചു, സുഹൃത്ത് പിടിയിൽ

കുവൈറ്റിൽ മദ്യപാനത്തിനിടെ തർക്കം, പ്രവാസി കുത്തേറ്റ് മരിച്ചു, സുഹൃത്ത്...

Read More >>
കുവൈത്തിന് നേരെയുണ്ടായ സൈനിക ആക്രമണം; ശക്തമായി അപലപിച്ച് ഒമാൻ, പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

Jun 28, 2026 05:11 PM

കുവൈത്തിന് നേരെയുണ്ടായ സൈനിക ആക്രമണം; ശക്തമായി അപലപിച്ച് ഒമാൻ, പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

കുവൈത്ത് സൈനിക ആക്രമണം, ഒമാൻ പൂർണ്ണ ഐക്യദാർഢ്യം, ഒമാൻ വിദേശകാര്യ...

Read More >>
ദേശീയ സുരക്ഷയ്ക്ക് ഭീഷണി; ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്

Jun 28, 2026 03:51 PM

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്

ഇറാൻ ആക്രമണം , ശക്തമായി അപലപിച്ചു കുവൈത്ത്, ഇറാൻ കുവൈത്ത് അതിർത്തി സംഘർഷം, കുവൈത്ത് വിദേശകാര്യ...

Read More >>
എഐ രംഗത്ത് പുതിയ ചരിത്രമെഴുതാൻ യുഎഇ; ഫെഡറൽ അതോറിറ്റി രൂപീകരണത്തിന് ഷെയ്ഖ് മുഹമ്മദ് അംഗീകാരം നൽകി

Jun 28, 2026 02:23 PM

എഐ രംഗത്ത് പുതിയ ചരിത്രമെഴുതാൻ യുഎഇ; ഫെഡറൽ അതോറിറ്റി രൂപീകരണത്തിന് ഷെയ്ഖ് മുഹമ്മദ് അംഗീകാരം നൽകി

എഐ, ഡാറ്റ ഏകോപനം, ഫെഡറൽ അതോറിറ്റി രൂപീകരണം, ഷെയ്ഖ് മുഹമ്മദ്,...

Read More >>
Top Stories

News Roundup

Entertainment News