#Latest News #Gulf News #Death
അബൂദബി: സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് തിരുവനന്തപുരം സ്വദേശി അബൂദബിയില്‍ മരിച്ചു .
അബൂദബി എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന തിരുവനന്തപുരം കണിയാപുരം ചന്നന്‍കര നിഷാദ് മന്‍സിലില്‍ അര്‍ഷാദ് (34) ആണ് മരിച്ചത്.
ശനിയാഴ്ച താമസ സ്ഥലത്തിനുസമീപം സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോഴാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബ്ദുല്‍ റഷീദ്-ആബിദ ദമ്പതികളുടെ മകനാണ്. ഭാര്യ: ജാസ്മിന്‍. മക്കൾ: ജാബിര്‍, ജസ മര്‍ഹ.
Content Highlight: Content Highlights:- A young expatriate Malayali man dies tragically after suffering a heart attack while drinking tea with friends




































