കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) കുവൈത്തിലെ മെഹ്ബൂലയിൽ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തം അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. മംഗഫ് സെൻട്രൽ, ഫഹാഹീൽ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ജീവനക്കാർ ഉൾപ്പെടെയുള്ള കുവൈത്ത് ഫയർ ഫോഴ്‌സിന്റെ യൂണിറ്റുകൾ ഉടൻ സംഭവസ്ഥലത്ത് എത്തി തീ വിജയകരമായി നിയന്ത്രണവിധേയമാക്കിയത്.
കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടിത്ത കാരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. രാജ്യത്ത് വേനൽ കാലത്ത് തീ പിടിത്ത കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യാറുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഉണർത്തി.
Apartment catches fire in Mehboola, Kuwait; no casualties




































