അല്‍ഐന്‍: (https://gcc.truevisionnews.com/) അരനൂറ്റാണ്ടിലേറെയായി അൽ ഐനിൽ പ്രവാസിയായിരുന്ന മണ്ണാർക്കാട് സ്വദേശി അന്തരിച്ചു. പാലക്കാട് മണ്ണാർക്കാട് പുളിക്കൽ മുഹമ്മദലി (70) ആണ് വെള്ളിയാഴ്ച അന്തരിച്ചത്. നടപടികൾ പൂർത്തിയാക്കിയ ശേഷം അൽ ഐൻ അൽ ഫുആ ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി.
അല്‍ ഐന്‍ കോടതിയില്‍ ഉന്നത ഉദ്യോഗസ്ഥനായി വിരമിച്ച ശേഷം പത്തുവര്‍ഷത്തോളമായി അല്‍ ഐനില്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സി നടത്തി വരികയായിരുന്നു. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍റെ പ്രത്യേക വിദ്യാഭ്യാസ പദ്ധതിയിലൂടെ സ്‌കോളര്‍ഷിപ്പ് ലഭിച്ച മുഹമ്മദലി 1975ല്‍ എത്തിയതാണ്. അല്‍ ഐന്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുകയും ഇവിടെത്തന്നെ കരിയര്‍ തുടരുകയുമായിരുന്നു.
പെരുമ്പിലാവ് അന്‍സാര്‍ സ്ഥാപനങ്ങളുടെ ചെയര്‍മാനും ശാന്തപുരം കോളജ് മുന്‍ പ്രിന്‍സിപ്പലും ആയിരുന്ന പുളിക്കല്‍ മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി- റുഖിയ ദമ്പതികളുടെ മകനാണ്. കേരള-യു.എ.ഇ. ഫുട്‌ബാള്‍ രംഗത്തെ സജീവ സാന്നിധ്യവും ജി. സെവന്‍ അല്‍ ഐന്‍ ക്ലബ്ബിന്‍റെ ഉടമയും കെഫ ഫൗണ്ടര്‍ മെമ്പറുമായിരുന്നു. ഭാര്യമാര്‍: റംല ബീഗം, ഫഹീമ. മക്കള്‍: ഹിബ, ഹുദ, ഹിഷാം, ഹിലാല്‍, ഹനാദി, ഹയ്ഫ..
Malayali expatriate passes away in Al Ain



































