'ഒറ്റയ്ക്കൊരു യാത്ര പോകാം'; സ്വയം കണ്ടെത്താം, ലോകത്തെയും!

'ഒറ്റയ്ക്കൊരു യാത്ര പോകാം'; സ്വയം കണ്ടെത്താം, ലോകത്തെയും!
Apr 9, 2026 02:25 PM | By Fidha Parvin

( www.truevisionnews.com ) കൂട്ടിന് സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാതെ, ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒറ്റയ്ക്ക് ഒരു ബാഗും തൂക്കി ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? പലപ്പോഴും 'സോളോ ട്രിപ്പ്' എന്ന് കേൾക്കുമ്പോൾ ഭയവും ആശങ്കയും തോന്നാമെങ്കിലും, ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ട ഒന്നാണത്. അപരിചിതമായ ഇടങ്ങൾ, പുതിയ മനുഷ്യർ, സ്വന്തം തീരുമാനങ്ങൾ—ഇവിടെ നിങ്ങൾ നിങ്ങളുടെ മാത്രം രാജാവാണ്. എങ്കിൽ സ്ത്രീകൾക്ക് സോളോ ട്രിപ്പടിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ പരിചയപ്പെട്ടാലോ?

ഋഷികേശ് - ഉത്തരാഖണ്ഡ്

ലോകത്തിലെ യോഗാ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്. തടാകങ്ങളുടെയും നദികളുടെയും എന്തിന് തിരക്ക് കുറഞ്ഞ വഴിയരികിലുമെല്ലാം യോഗാഭ്യാസം നടത്തുന്നത് ഋഷികേശിൽ ഒരു പതിവ് കാഴ്ചയാണ്. മനസിനും ശരീരത്തിനും സമാധാനവും സന്തോഷവും പകരാൻ ഋഷികേശിലെ പ്രകൃതിയും സംസ്കാരവും സഹായിക്കുന്നു എന്നാണ് പൊതുവെ പറയപ്പെടുന്നത്. യോഗ എവിടെ ഒരു ജീവിതശൈലിയാണ്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികൾക്കായി യോഗയുമായി ബന്ധപ്പെട്ട വിനോദങ്ങളും ഋഷികേശിലുണ്ട്. മാത്രമല്ല ഏറെ ആതിഥ്യമര്യാദ പുലർത്തുന്ന കഫേകളും സൗഹാർദം കലർന്ന സംസ്കാരവുമെല്ലാം ഒറ്റക്ക് യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നവരുടെ ലിസ്റ്റിൽ ഋഷികേശിന് ഇടം നല്കുന്നു.


പോണ്ടിച്ചേരി

ശാന്തമായ കടൽത്തീരവും യൂറോപ്യൻ സംസ്കാരവും ഒരേ കുടക്കീഴിൽ ഒരുക്കുകയാണ് പണ്ട് ഫ്രഞ്ച് കോളനി ആയിരുന്ന പോണ്ടിച്ചേരി. ശാന്തമായി നീണ്ടുകിടക്കുന്ന വഴിയോരങ്ങളും ഹൃദ്യമായി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ആളുകളും അതിഥികളിൽ സുരക്ഷിതത്വബോധം സൃഷ്ടിക്കുന്നുണ്ട്. സോളോ ട്രിപ്പടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു മികച്ച ഓപ്ഷനാണ് പോണ്ടിച്ചേരി.


ഉദയ്പൂർ - രാജസ്ഥാൻ

തടാകങ്ങളുടെ നഗരം എന്ന് വിശേഷണമുള്ള നാടാണ് രാജസ്ഥാനിലെ ഉദയ്പൂർ. വിനോദസഞ്ചാര മേഖലകളും, ഗ്രാമീണർ നടത്തുന്ന പൈതൃക വിനോദസഞ്ചാരികൾക്കായുള്ള താമസസ്ഥലങ്ങൾ, ബഹുമാനവും ആതിഥ്യമര്യാദയും പുലർത്തുന്ന ഗ്രാമീണ സംസ്കാരം തുടങ്ങിയ പ്രത്യേകതകൾ ഉദയ്പൂരിനെ സോളോ ട്രിപ്പ് ആഗ്രഹിക്കുന്നവരുടെ ഇഷ്ട ഇടമായി മാറ്റുന്നു. കൂടാതെ രാജഭരണകാലത്തെ ചരിത്രവുമെല്ലാം ആഴത്തിൽ അറിയാനുള്ള അവസരം കൂടി ഉദയ്പൂർ സഞ്ചാരികൾക്ക് മുന്നിൽ തുറന്ന് വെക്കുന്നു.


ഗാങ്‌ടോക്ക് - സിക്കിം

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം എന്നറിയപ്പെടുന്നത് സിക്കിമാണ്. സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്ക്. ശുചിത്വം, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, അച്ചടക്കമുള്ള ഗതാഗത സംവിധാനം തുടങ്ങിയ ഘടകങ്ങളാണ് സിക്കിമിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. മാത്രമല്ല സ്ത്രീകളെ ഏറെ ബഹുമാനിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് സിക്കിം.




'Let's go on a journey alone'; Let's discover ourselves and the world!

Next TV

Related Stories
മനസ്സും കണ്ണും നിറയ്ക്കാൻ ഇന്ത്യയിലെ അഞ്ച് സൂര്യാസ്തമയ തീരങ്ങൾ; യാത്രാ ലിസ്റ്റിൽ ഇവ ഉൾപ്പെടുത്തൂ!

Apr 8, 2026 04:43 PM

മനസ്സും കണ്ണും നിറയ്ക്കാൻ ഇന്ത്യയിലെ അഞ്ച് സൂര്യാസ്തമയ തീരങ്ങൾ; യാത്രാ ലിസ്റ്റിൽ ഇവ ഉൾപ്പെടുത്തൂ!

മനസ്സും കണ്ണും നിറയ്ക്കാൻ ഇന്ത്യയിലെ അഞ്ച് സൂര്യാസ്തമയ തീരങ്ങൾ; യാത്രാ ലിസ്റ്റിൽ ഇവ...

Read More >>
അഴകിന് പിന്നിലെ കറുത്ത വശം; ടൂറിസ്റ്റ് കേന്ദ്രമായി മാറിയ അജ്മീറിലെ മറഞ്ഞിരിക്കുന്ന അപകടങ്ങൾ

Mar 30, 2026 02:32 PM

അഴകിന് പിന്നിലെ കറുത്ത വശം; ടൂറിസ്റ്റ് കേന്ദ്രമായി മാറിയ അജ്മീറിലെ മറഞ്ഞിരിക്കുന്ന അപകടങ്ങൾ

ടൂറിസ്റ്റ് കേന്ദ്രമായി മാറിയ അജ്മീറിലെ മറഞ്ഞിരിക്കുന്ന...

Read More >>
Top Stories










News Roundup