കുവൈറ്റ്: (gcc.truevisionnews.com) കുവൈത്തിലെ സുരക്ഷാ സാഹചര്യങ്ങൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്‌ലീബ് അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങൾ 24 മണിക്കൂറും അതീവ ജാഗ്രതയോടെ സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആക്രമണങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് സ്ഫോടകവസ്തു നിർവീര്യമാക്കൽ വിഭാഗത്തിന് 15 റിപ്പോർട്ടുകൾ ലഭിച്ചു.
ആക്രമണങ്ങളുടെ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ നടപടികൾ. ഇതോടെ, നിലവിലെ സാഹചര്യം ആരംഭിച്ചതിന് ശേഷം ആഭ്യന്തര മന്ത്രാലയം കൈകാര്യം ചെയ്ത ആകെ റിപ്പോർട്ടുകളുടെ എണ്ണം 329 ആയി ഉയർന്നു. സുരക്ഷാ ഉദ്യോഗസ്ഥർ കൃത്യമായി ഇടപെടുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Interior Ministry spokesman says security situation in Kuwait is completely under control

































