ജിദ്ദ : (gcc.truevisionnews.com) പ്രവാസി മലയാളി ജിദ്ദ ഹംദാനിയയിൽ അന്തരിച്ചു. പട്ടാമ്പി വല്ലപ്പുഴ കുരുവട്ടൂർ നാലുമൂല സ്വദേശി തടത്തിൽ ബഷീർ (54) ആണ് മരിച്ചത്. ഹംദാനിയയിൽ കോഫി ഷോപ്പിൽ ജോലി ചെയ്യുന്ന ബഷീറിന് താമസസ്ഥലത്ത് വച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർനടപടികൾക്കായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. ഈസ്റ്റ് ജിദ്ദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വീട്ടുകാരുടെ സമ്മതപ്രകാരം ജിദ്ദയിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Expatriate Malayali passes away in Jeddah Hamdaniya