മസ്കറ്റ്: (gcc.truevisionnews.com) ഒമാനിൽ നിയമ വിരുദ്ധമായി ലഹരി പാനീയങ്ങൾ കൈവശം വെച്ചിരുന്ന ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്തു. ഒമാനിലെ അൽ വുസ്ഥ ഗവർണറേറ്റിൽ ഹൈമാ മേഖലയിലായിരുന്നു സംഭവം. ഹൈമിലെ സ്പെഷ്യൽ ടാസ്ക് യൂണിറ്റിന്റെ സഹകരണത്തോടെ സെൻട്രൽ ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ പരിശോധനയിലാണ് വൻ തോതിൽ ലഹരി പാനീയങ്ങൾ പ്രതിയുടെ പക്കൽ നിന്നും പിടികൂടിയത്.
പ്രതിക്കെതിരെ തുടർ നിയമനടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഒമാനിലെ പൊതു സമൂഹത്തെ ലഹരി വസ്തുക്കളിൽ നിന്ന് സംരക്ഷിക്കുന്നതിനായി പോലീസിന്റെ കർശന പരിശോധനയും നിരീക്ഷണവും തുടരുമെന്നും അധികൃതർ അറിയിച്ചു.
Asian national arrested in Oman for possession of intoxicating liquor

































