സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു

സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു
Jul 16, 2025 06:07 PM | By Jain Rosviya

ജിസാൻ: സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി ജിസാനിൽ അന്തരിച്ചു. താനൂർ മുക്കോല ഓലപ്പീടിക അലവി നടക്കലിന്റെ ഭാര്യ ജമീല (55) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ജിസാൻ സാംപ്‌കോ ഇലക്ട്രിക് കമ്പനിയിൽ ജോലിചെയ്യുന്ന മകൻ ഹംസത്തുൽ സൈഫുള്ളയോടൊപ്പം ജിസാനിൽ താമസിക്കുകയായിരുന്നു.

മൂന്നു ദിവസം മുൻപ് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ജിസാൻ അൽഹയാത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു മരണം. ഭർത്താവ് അലവി നടക്കലിനൊപ്പം ആറു മാസം മുൻപാണ് സന്ദർശക വീസയിൽ ജിസാനിലുള്ള മകന്റെയടുത്ത് എത്തിയത്. മരണ വിവരമറിഞ്ഞ് നാട്ടിൽ നിന്ന് മക്കൾ സൗദിയിലേക്ക് തിരിക്കും.

കുഞ്ഞു ബാബുവിന്റെയും ആമിനുവിന്റെയും മകളാണ്. മറ്റു മക്കൾ: സജീന, ജസീന, നസീന, റുബീന മരുമക്കൾ: അഷ്‌റഫ്, റഫീഖ്, ഷംസു, സന. ജിസാൻ അൽഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കൾ നാട്ടിൽ നിന്നെത്തിയാലുടൻ ജിസാനിൽ ഖബറടക്കും.

Expatriate Malayali who arrived on a visitor visa dies in Jizan

Next TV

Related Stories
സന്തോഷ വാർത്ത....; ദുബൈയിൽ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

Jul 17, 2025 11:25 AM

സന്തോഷ വാർത്ത....; ദുബൈയിൽ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

ദുബൈയിൽ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ്...

Read More >>
ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ കാണാതായി

Jul 17, 2025 11:16 AM

ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ കാണാതായി

ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ...

Read More >>
അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Jul 16, 2025 05:41 PM

അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

നാട്ടിൽനിന്ന്​ അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു....

Read More >>
വളയംകൊണ്ട് റോ​ഡു​ക​ളി​ൽ അ​ഭ്യാ​സം വേ​ണ്ട; പി​ഴ​യും ത​ട​വും ല​ഭി​ക്കും, ആ​ർ.​ഒ.​പി മു​ന്ന​റി​യി​പ്പ്

Jul 16, 2025 05:36 PM

വളയംകൊണ്ട് റോ​ഡു​ക​ളി​ൽ അ​ഭ്യാ​സം വേ​ണ്ട; പി​ഴ​യും ത​ട​വും ല​ഭി​ക്കും, ആ​ർ.​ഒ.​പി മു​ന്ന​റി​യി​പ്പ്

റോ​ഡു​ക​ളി​ൽ വാ​ഹ​ന സ്റ്റ​ണ്ടു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ മു​ന്ന​റി​യി​പ്പ്....

Read More >>
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

Jul 15, 2025 09:56 PM

പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ...

Read More >>
Top Stories

News Roundup

//Truevisionall