സലാല: (gcc.truevisionnews.com) കണ്ണൂർ സ്വദേശി പക്ഷാഘാതത്തെ തുടർന്ന് സലാലയിൽ അന്തരിച്ചു. ഉരുവച്ചാൽ കയനി സ്വദേശി അഞ്ജനം കുഴിക്കൽ വീട്ടിൽ അനിൽ കുമാർ (59) ആണ് മരിച്ചത്.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 15 വർഷമായി സാദ അൽ മഹ പൊട്രോൾ പമ്പിൽ ജോലി ചെയ്ത് വരികയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കൈരളി ഭാരവാഹികൾ അറിയിച്ചു. ഭാര്യ: റീജ. ഒരു മകനും മകളുമുണ്ട്.
Kannur native passed away in Salalah