റിയാദ്: (gcc.truevisionnews.com) കഴിഞ്ഞ ചൊവ്വാഴ്ച ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി ആവിലോറ പാറക്കൽ കിഴക്കേചെവിടൻ സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. ജിദ്ദയിൽ നിന്ന് പുലർച്ചെ സ്റ്റേഷനറി സാധനങ്ങളുമായി ജിസാനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തിെൻറ മിനി ലോറി (ഡൈന) ട്രൈലറിന് പിറകിൽ ഇടിച്ചായിരുന്നു അപകടം.
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജിദ്ദ ഫോറൻസിക് സെൻററിൽനിന്ന് എംബാം നടപടികൾ പൂർത്തീകരിച്ച് ശനിയാഴ്ച രാവിലെ മയ്യിത്ത് നമസ്കാരവും കഴിഞ്ഞ് വൈകീട്ടുള്ള ജിദ്ദ-റിയാദ്-കോഴിക്കോട് ഫ്ലൈനാസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെ 8.30ന് കരിപ്പൂരിലെത്തിയ മൃതദേഹം കുടുബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഏറ്റുവാങ്ങി.
വീട്ടിലെ പൊതുദർശനത്തിന് ശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഉരുളികുന്ന് ജുമാമസ്ജിദിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം ഖബറടക്കി. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വെൽഫയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിെൻറയും കെ.എം.സി.സി അലൈത്ത് ഭാരവാഹികൾ, ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ, കോഴിക്കോട് ജില്ല, കൊടുവള്ളി മണ്ഡലം നേതാക്കന്മാർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
The body of a Kozhikode native who died in a car accident in Saudi Arabia was buried in his hometown