കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ 57 പ്രാർത്ഥനാ കേന്ദ്രങ്ങളിലും പള്ളികളിലും വെള്ളിയാഴ്ച പുലർച്ചെ 5:03 ന് ബലിപെരുന്നാൾ നമസ്കാരം നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഈദ് നമസ്കാരം നടക്കുന്ന പള്ളികൾക്ക് പുറമേ രാജ്യത്തുടനീളമുള്ള പ്രാർത്ഥനാ ഹാളുകളിലും മൈതാനങ്ങളിലും ഈദ് ഗാഹുകളിലുമായി 57 ഇടങ്ങളിൽ ഈദ് നമസ്കാരം നടക്കുമെന്ന് മസ്ജിദ് കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദർ അൽ-ഒതൈബി അറിയിച്ചു.
ബലി പെരുന്നാളിനോടനുബന്ധിച്ച് കുവൈത്തിൽ ജൂൺ 5, 6, 7, 8 തീയതികൾ ഔദ്യോഗിക അവധി ദിവസമായും ജൂൺ 9 വിശ്രമ ദിനമായും ആണ് അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രവൃത്തി ദിവസം ജൂൺ 10ന് ആരംഭിക്കുമെന്നും സിവിൽ സർവീസ് ബ്യൂറോ അറിയിച്ചിരുന്നു.
Eid prayers Kuwait at 5:03 am Friday