കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ സാല്മിയയില് അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം. വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. വിവരം ലഭിച്ച ഉടൻ തന്നെ സാൽമിയ, അൽ ബിദാ കേന്ദ്രങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും അപകടത്തിൽ ആർക്കും പരിക്കില്ലെന്നും അഗ്നിശമന സേന അറിയിച്ചു. അപകടത്തിൽ വിവിധ ഉപകരണങ്ങൾക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. രാജ്യത്ത് താപനില ഉയര്‍ന്നതോടെ തീപിടിത്ത കേസുകളും വര്‍ധിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് സാൽമിയയിൽ രണ്ട് അപ്പാർടുമെന്റുകളിൽ തീപിടിത്തമുണ്ടായിരുന്നു.
Fire breaks out apartment Salmiya Kuwait.