അബുദാബി: (gcc.truevisionnews.com) പാകിസ്ഥാനിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ ഇന്നും നാളെയും തടസ്സപ്പെടുമെന്ന് യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ്. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് പാകിസ്ഥാന്റെ വ്യോമപാത അടച്ചതോടെയാണ് സര്‍വീസുകള്‍ തടസ്സപ്പെടുന്നതെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു.
മെയ് 9, 10 തീയതികളിലാണ് സര്‍വീസുകള്‍ തടസ്സപ്പെടുക. അബുദാബി വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍, ഈ റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ ആണെങ്കില്‍ അവരെ ഒറിജിനല്‍ ഡിപ്പാര്‍ച്ചര്‍ പോയിന്റില്‍ നിന്ന് സ്വീകരിക്കില്ലെന്നും ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു.
ഇങ്ങനെയുള്ള യാത്രക്കാര്‍ അബുദാബിയിലെത്തിയ ശേഷം അവിടെ നിന്ന് യാത്രയ്ക്കായി മറ്റ് ബദല്‍ യാത്രാ സൗകര്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ ഒറിജിനല്‍ ഡിപ്പാര്‍ച്ചര്‍ പോയിന്റില്‍ നിന്ന് അവരെ വിമാനത്തില്‍ കയറ്റുകയുള്ളൂ. മെയ് 9ന് പാകിസ്ഥാനിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വേയ്സ് വ്യക്തമാക്കി.
India Pakistan tension Etihad Airways cancels services from Abu Dhabi