കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി അന്തരിച്ചു. എറണാകുളം ഫോർട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറയ്ക്കൽ വീട്ടിൽ അനൂപ് ബെന്നി (32) ആണ് മരിച്ചത്. വിമാനത്തിൽ വെച്ച് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മരണപ്പെടുകയായിരുന്നു.
മൃതദേഹം ഇപ്പോൾ മുംബൈയിലാണുള്ളത്. കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകാംഗവും അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ജീവനക്കാരനുമായിരുന്നു. ഭാര്യ ആൻസി സാമുവേൽ.
2024 നവംബറിലായിരുന്നു ഇവരുടെ വിവാഹം. സംസ്കാരം പിന്നീട് ഫോർട്ട് കൊച്ചി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് പള്ളിയിൽ.
sixmonths getting married youngMalayali died returninghome Kuwait