ദുബായ്: (gcc.truevisionnews.com) രാജ്യാന്തര വിമാനത്താവളത്തിനകത്തെ ട്രെയിൻ സേവനം തടസ്സപ്പെട്ടതിനാൽ ടെർമിനൽ 1നും ഡി ഗേറ്റിനും ഇടയിലെ ഗതാഗതം താൽക്കാലികമായി നിലച്ചു.
നിലവിൽ യാത്രക്കാരെ ബസ് മാർഗമാണ് ടെർമിനലിലേക്കും വിമാനത്തിലേക്കും എത്തിക്കുന്നത്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ അറ്റകുറ്റപ്പണി നടത്തി സേവനം എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നും പറഞ്ഞു. യാത്രക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് അഭ്യർഥിച്ചു.
#Trainservice #disrupted #DubaiAirport #gate #trafficsuspended