100 ഡോളര്‍ കറന്‍സികൾ പകുതിവിലയ്ക്ക്; ഇരകളെ കബളിപ്പിച്ച് തട്ടിപ്പ്, പ്രവാസികൾ അറസ്റ്റിൽ

100 ഡോളര്‍ കറന്‍സികൾ പകുതിവിലയ്ക്ക്; ഇരകളെ കബളിപ്പിച്ച് തട്ടിപ്പ്, പ്രവാസികൾ അറസ്റ്റിൽ
Apr 23, 2025 05:01 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ വഞ്ചന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് കാമറൂൺ പൗരന്മാര്‍ അറസ്റ്റിൽ. പ്രതികൾ വ്യാജ 100 ഡോളര്‍ നോട്ടുകൾ അവയുടെ യഥാർത്ഥ മൂല്യത്തിന്‍റെ പകുതി വിലയ്ക്ക് വാഗ്ദാനം ചെയ്യുകയും, ഇരകളെ ചൂഷണം ചെയ്യുകയുമായിരുന്നു.

ഈ നോട്ടുകൾ കുവൈത്തി ദിനാറുകളാക്കി മാറ്റി ലാഭം നേടാമെന്ന് ഇരകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞു. കൃത്യമായ ആസൂത്രണത്തിലൂടെ കെണിയൊരുക്കിയാണ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്.

ഇവരുടെ പങ്ക് തെളിയിക്കുന്ന രേഖകളും അന്വേഷണത്തില്‍ കണ്ടെത്തി. സുരക്ഷയിൽ കൈകടത്താൻ ധൈര്യപ്പെടുന്ന ആരെയും പിടികൂടാനുള്ള ശ്രമം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിയമവിരുദ്ധമായ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന തട്ടിപ്പ് രീതികളിൽ വീണുപോകാതെ ജാഗ്രത പാലിക്കണമെന്നും പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.

#dollar #notes #sold #halfprice #Expatriates #arrested #defraudingvictims

Next TV

Related Stories
ഖത്തറിൽ തൊഴിൽ തട്ടിപ്പിനിരയായി; എംബസിയിൽ അഭയം തേടി ഇന്ത്യൻ വനിതകൾ, ഒടുവിൽ നാട്ടിലേക്ക്

Apr 23, 2025 10:18 PM

ഖത്തറിൽ തൊഴിൽ തട്ടിപ്പിനിരയായി; എംബസിയിൽ അഭയം തേടി ഇന്ത്യൻ വനിതകൾ, ഒടുവിൽ നാട്ടിലേക്ക്

ഖത്തറിലെ ഇന്ത്യൻ എംബസി സമൂഹമാധ്യമത്തിലൂടെയാണ് ഈ വിവരം...

Read More >>
കുവൈത്തിൽ തെരുവുനായ ആക്രമണം; സൈനിക ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

Apr 23, 2025 10:03 PM

കുവൈത്തിൽ തെരുവുനായ ആക്രമണം; സൈനിക ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

പെട്ടെന്ന് നായ്ക്കൾ അദ്ദേഹത്തെ ആക്രമിക്കുകയും ഗുരുതരമായി...

Read More >>
സൗദി ജുബൈലിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പേർ മരിച്ചു

Apr 23, 2025 09:25 PM

സൗദി ജുബൈലിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പേർ മരിച്ചു

പരിക്കേറ്റവരിൽ നാലു പേർ ഇന്ത്യക്കാരാണ്. മൃതദേഹങ്ങൾ സഫ്‌വ ജനറൽ ആശുപത്രിയിൽ...

Read More >>
മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

Apr 23, 2025 07:49 PM

മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

അസുഖ ബാധിതയായി മക്കയിലെ സൗദി നാഷനൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്...

Read More >>
 കുവൈത്തിൽ താപനില ഉയരുന്നു, 43 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയേക്കും

Apr 23, 2025 07:45 PM

കുവൈത്തിൽ താപനില ഉയരുന്നു, 43 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയേക്കും

ചൊവ്വാഴ്ച വൈകുന്നേരം മുതൽ കാറ്റിന്‍റെ വേഗത ക്രമേണ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു. അതിനാൽ കാലാവസ്ഥ...

Read More >>
റി​ഫ​യി​ലെ താ​മ​സ കെ​ട്ടി​ട​ത്തിലെ തീ​പി​ടി​ത്തം; മ​ര​ണം രണ്ടായി

Apr 23, 2025 04:55 PM

റി​ഫ​യി​ലെ താ​മ​സ കെ​ട്ടി​ട​ത്തിലെ തീ​പി​ടി​ത്തം; മ​ര​ണം രണ്ടായി

സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ് തീ​പി​ട​ത്ത​മു​ണ്ടാ​യ ഫ്ലാ​റ്റി​ൽ അ​ക​പ്പെ​ട്ട 16 പേ​രെ ര​ക്ഷ‍പ്പെ​ടു​ത്തു​ക​യും കെ​ട്ടി​ട​ത്തി​ലെ മ​റ്റു...

Read More >>
Top Stories